മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

സംസ്ഥാന സർക്കാരിന്റെ ജനദ്രോഹനങ്ങൾക്കെതിരെ യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി പദയാത്ര സംഘടിപ്പിച്ചു

സംസ്ഥാന സർക്കാരിന്റെ ജനദ്രോഹനങ്ങൾക്കെതിരെ യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി പദയാത്ര സംഘടിപ്പിച്ചു

കുറ്റ്യാട്ടൂർ:- സംസ്ഥാന സർക്കാരിന്റെ ജനദ്രോഹനങ്ങൾക്കെതിരെ യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി പദയാത്ര സംഘടിപ്പിച്ചു. നിയോജകമണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി സി കെ മഹ്മൂദിന്റെ അധ്യക്ഷതയിൽ കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ് മുൻ പ്രസിഡൻറ് കെ എം ശിവദാസൻ ഉദ്ഘാടനം ചെയ്തു.

യുഡിഎഫ് പഞ്ചായത്ത് കൺവീനർ വി പത്മനാഭൻ മാസ്റ്റർ, ഭാരതീയ ദളിത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ദാമോദരൻ കൊയിലേരിയൻ, ഫോർവേഡ് ബ്ലോക്ക് ജില്ലാ സെക്രട്ടറി വി രാഹുൽ, പഞ്ചായത്ത് മുസ്‌ലീഗ് ജനറൽ സെക്രട്ടറി കെ കെ എം ബഷീർ മാസ്റ്റർ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് അമൽ കുറ്റ്യാട്ടൂർ എന്നിവർ സംസാരിച്ചു.

പദയാത്രയുടെ സമാപന പൊതുയോഗം ചട്ടുകപ്പാറയിൽ യുഡിഎഫ് പഞ്ചായത്ത് ചെയർമാൻ ഹാഷിം ഇളമ്പയിലിന്റെ അധ്യക്ഷതയിൽ ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി അഡ്വ. എംപി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. കെഎം ശിവദാസൻ, അബ്ദുൽ ഖാദർ മൗലവി, പി വി സതീശൻ, എം കെ ഷാജി, പി കെ ഷംസുദ്ദീൻ, യൂസഫ് പാലക്കൽ, എ കെ ശശിധരൻ, മുനീബ് പറാൽ എന്നിവർ സംസാരിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്