പെൻഷനേഴ്സ് യൂണിയൻ കുടുംബസംഗമം മയ്യിലിൽ നടന്നു

മയ്യിൽ : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ സാംസ്കാരിക വേദിയുടെയും വനിതാ വേദിയുടെയും സംയുക്താഭിമുഖ്യത്തിൽ കുടുംബ സംഗമം നടന്നു. ഓ എം മധുമാസ്റ്ററുടെ അധ്യക്ഷതയിൽ ജില്ലാ ജോയിൻ സെക്രട്ടറി എപി ദാമോദരൻ ഉദ്ഘാടനം ചെയ്തു.
ജില്ലാ സെക്രട്ടറി ഇ മുകുന്ദൻ, ബ്ലോക്ക് രക്ഷാധികാരി കെ ബാലകൃഷ്ണൻ, സെക്രട്ടറി സി പത്മനാഭൻ, പ്രസിഡണ്ട് കെ വി യശോദ ടീച്ചർ, എം പി പ്രകാശ് കുമാർ, കെ കെ ലളിതകുമാരി ടീച്ചർ എന്നിവർ പ്രസംഗിച്ചു.
മികച്ച സാമൂഹ്യപ്രവർത്തകനായ കെ കെ ദാമോദൻ മുല്ലക്കൊടിയെ പൊന്നാടയണീച്ച് ആദരിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ ഇ പി രാജൻ സമ്മാനങ്ങൾ വിതരണം ചെയ്തു. കവിതാലാപനം, നാടൻപാട്ട്, അക്ഷരശ്ലോകം, കോൽ തിരുവാതിര. മ്യൂസിക്കൽ ഹാറ്റ് തുടങ്ങിയ കലാപരിപാടികൾ നടന്നു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്