മയ്യിൽ : ഡിവൈഎഫ്ഐ അംഗത്വ പ്രവർത്തനത്തിന് കടൂർ യൂണിറ്റിൽ തുടക്കമായി. യൂണിറ്റ് ജനറൽ ബോഡി യോഗവും നടന്നു. എൻസിസി അഖിലേന്ത്യാ ട്രക്കിംഗ് ക്യാമ്പിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത ഋഷികേശ് ബാബുവിന് നൽകി മേഖല ജോ. സെക്രട്ടറി എം വി സായൂജ് ഉദ്ഘാടനം നിർവ്വഹിച്ചു. യൂണിറ്റ് ജനറൽ ബോഡി യോഗം മേഖലാ സെക്രട്ടറി കെ ഷിബിൻ ഉദ്ഘാടനം ചെയ്തു. വി അർജുൻ അധ്യക്ഷനായി. കെ വൈശാഖ് സംസാരിച്ചു. ടി കെ രജിഷ സ്വാഗതവും പി വിപിൻ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: ടി കെ രജിഷ (പ്രസിഡന്റ്), വി അർജുൻ (വൈസ് പ്രസിഡന്റ്), പി വിപിൻ (സെക്രട്ടറി) പൃത്വി സജീവൻ (ജോ. സെക്രട്ടറി)
Post a Comment