▪️ പതിനൊന്നാമത് മഹാരുദ്ര യജ്ഞം 2023 ഒക്ടോബർ 31 മുതൽ നമ്പർ 11 വരെ നടക്കും
കണ്ണാടിപ്പറമ്പ്: 2012 ക്ഷേത്രസന്നിധിയിൽ സമർപ്പിക്കപ്പെട്ട അതിവിശിഷ്ടമായ അതിരുദ്ര മഹായജ്ഞത്തിന്റെ തുടർച്ചയായി കഴിഞ്ഞ വർഷങ്ങളിലെ മഹാരുദ്രയജ്ഞങ്ങളുടെ സമാപനം കുറിച്ചു കൊണ്ട് പതിനൊന്നാമത് മഹാരുദ്ര യജ്ഞം ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കരുമാരത്തില്ലത്ത് പരമേശ്വരൻ നമ്പൂതിരിയുടെയും യജ്ഞാചാര്യൻ ബ്രഹ്മശ്രീ കിഴിയേടം രാമൻ നമ്പൂതിരിയുടെയും മുഖ്യകാർമികത്വത്തിൽ 2023 ഒക്ടോബർ 31 മുതൽ നവംബർ 11 വരെ കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ശിവ ക്ഷേത്രസന്നിധിയിൽ നടക്കും.
2023 ഒക്ടോബർ 31 ചൊവ്വാഴ്ച രാവിലെ 5 മണിക്ക് അഷ്ടദ്രവ്യഗണപതിഹോമം, ഏകാദശരുദ്രം ധാര
വൈകുന്നേരം 6ന് ആചാര്യവരണം
2023 നവംബർ 1 മുതൽ 11 വരെ എല്ലാ ദിവസവും രാവിലെ 5ന് ഗണപതിഹോമം രാവിലെ 5:30 മുതൽ 8:30 വരെ ശ്രീരുദ്ര കലശപൂജ, ശ്രീരുദ്രഹോമം, ശ്രീരുദ്ര ജപം തുടർന്ന് ശ്രീവയത്തൂർ കാലിയാരപ്പന് രുദ്രാഭിഷേകം, ഉച്ചപൂജ
വൈകുന്നേരം 6:30 മുതൽ 7:30 വരെ ഭഗവതിസേവ, വടക്കേകാവിൽ കലശവും വൈകുന്നേരം നിറമാലയും.
2023 നവംബർ 10 വെള്ളിയാഴ്ച രാത്രി 7ന് ശ്രീ ശശി മാരാർ, ശ്രീ സുദേവ് കെ നമ്പൂതിരി, ഗുരുവായൂർ അവതരിപ്പിക്കുന്ന ഇരട്ട തായമ്പക
2023 നവംബർ 11 ശനിയാഴ്ച രാവിലെ 8ന് വസോർധാര ( സമ്പൂർണ്ണ യജ്ഞ സമർപ്പണം), രാവിലെ 11ന് സമാപനസഭ , സംപൂജ്യരായ ക്ഷേത്രം തന്ത്രിവര്യൻ ബ്രഹ്മശ്രീ കരുമാരത്തില്ലത്ത് പരമേശ്വരൻ നമ്പൂതിരിയുടെയും യജ്ഞാചാര്യൻ ബ്രഹ്മശ്രീ കിഴിയേടം രാമൻ നമ്പൂതിരിയും ആചാര്യ നമസ്കാരം ചെയ്തു മഹാരുദ്രയജ്ഞ സമിതി അനുഗ്രഹ ദാനം സ്വീകരിക്കുന്നു.
മഹാരുദ്ര യജ്ഞ സന്നിധിയിൽ എല്ലാ ദിവസവും രാത്രി 8ന് കലാ-സാംസ്കാരിക പരിപാടികൾ
2023 ഒക്ടോബർ 21,28 നവംബർ 4,11 എന്നീ ശനിയാഴ്ചകളിൽ ഉച്ചയ്ക്ക് തുലാമാസ അന്നദാനം
യജ്ഞ ദിവസങ്ങളിൽ നവംബർ 1 മുതൽ 10വരെ രാത്രി പ്രസാദ ഊട്ടും ഉണ്ടായിരിക്കും
Post a Comment