വായനാ മത്സരം സംഘടിപ്പിച്ചു

മയ്യിൽ : ദേശാഭിവൃദ്ധിനി വായനശാല &ഗ്രന്ഥലയത്തിന്റെ ആഭിമുഖ്യത്തിൽ  വായനാമത്സരം സംഘടിപ്പിച്ചു, ജില്ല ലൈബ്രറി കൗൺസിൽ സെക്രട്ടറി ശ്രീ പി കെ വിജയൻ  വിജയികൾക്കുള്ള സർട്ടിഫിക്കറ്റും സമ്മാനങ്ങളും നൽകി  സംസാരിച്ചു.
ചടങ്ങിൽ പ്രണവ് കെ അദ്ധ്യക്ഷത വഹിച്ചു,
ആശംസ അർപ്പിച്ചു ശ്രീ എം ഗിരീശൻ ശ്രീ ബാലകൃഷ്ണൻ വി കെ എന്നിവർ സംസാരിച്ചു. പ്രദീപ്‌ കുറ്റ്യാട്ടൂർ സ്വാഗതവും ലൈബ്രേറിയ ഷംന കെ നന്ദി യും പറഞ്ഞു. 
  യു പി വിഭാഗം മത്സരത്തിൽ ഒന്നാം സ്ഥാനം ഋഷികേശ് പി കെ യും,രണ്ടാം സ്ഥാനം അഭിനന്ദ്. പി യും,
വനിത വിഭാഗം മത്സരത്തിൽ ഒന്നാം സ്ഥാനം അനഘ പി യും, രണ്ടാം സ്ഥാനം  മിനി പി. യും കരസ്ഥമാക്കി

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്