Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL നൂറ്റിനാൽപ്പത് എം എൽ എമാർക്കും നിവേദനം നൽകുന്നു

നൂറ്റിനാൽപ്പത് എം എൽ എമാർക്കും നിവേദനം നൽകുന്നു

കണ്ണൂർ:കേരളത്തിലെ എല്ലാ യൂണിവേഴ്സിറ്റികളിലും ഡിസ്റ്റൻസ്, പ്രൈവറ്റ് റജിസ്ട്രേഷൻ നിലനിർത്തണമെന്നും ശ്രീനാരായണ ഓപ്പൺ യൂണിവേഴ്സിറ്റിയിലെ 42 എ, 72 വകുപ്പുകൾ എടുത്തുകളയണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കേരളത്തിലെ എല്ലാ നിയമസഭാംഗങ്ങൾക്കും നിവേദനം നൽകുന്നതിന്റെ ജില്ലാതല ഉദ്ഘാടനം പാരലൽ കോളേജ് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് കെ.എൻ രാധാകൃഷ്ണൻ കെ വി സുമേഷ് എംഎൽഎക്ക് നൽകി നിർവ്വഹിച്ചു. ജില്ല രക്ഷാധികാരി കെ.പി.ജയബാലൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. 
വിവിധ കേന്ദ്രങ്ങളിലെ പരിപാടികൾക്ക് സി അനിൽകുമാർ, ടി കെ രാജീവൻ, യു നാരായണൻ, കെ യു യതീന്ദ്രൻ, പി കെ പ്രസാദ്, കെ പ്രകാശൻ, പി ലക്ഷ്മണൻ, കെ.ബിജോയ്, രമേശൻ കൊല്ലോൻ എന്നിവർ നേതൃത്ത്വം നൽകി. പാരലൽ കോളേജ് അദ്ധ്യാപകരും, ജീവനക്കാരും, രക്ഷിതാക്കളും വിദ്യാർഥികളും നിവേദക സംഘത്തിലുണ്ടായിരുന്നു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്