മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

സൗജന്യ ഹൃദയ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

സൗജന്യ ഹൃദയ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

ലോക ഹൃദയ ദിനാചരണത്തിന്റെ ഭാഗമായി ചിന്മയി മെഡിക്കൽസ് മയ്യിലും, കേരള വ്യാപാരി വ്യവസായി ഏകോപനസമിതി മയ്യിൽ യൂണിറ്റും സംയുക്തമായി ഹൃദ്രോഗ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു പ്രശസ്ത ഹൃദ്രോഗ വിദഗ്ധൻ ഡോക്ടർ കെ മുകുന്ദ് (മംഗലാപുരം ഹാർട്ട് സ്കാൻ ഫൗണ്ടേഷൻ) ഹൃദയാരോഗ്യ പരിപാലനത്തെ കുറിച്ച് ബോധവത്കരണവും, ഹൃദയ പരിശോധനയ്ക്ക് നേതൃത്വവും നൽകി...
നാല്പതിൽ പരം ആളുകൾക്ക് എക്കോ കാർഡിയോ ടെസ്റ്റ് ഉൾപ്പെടെയുള്ള ഹൃദയപരിശോധന സൗജന്യമായി ചെയ്തു നൽകി ....
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് ജനറൽ സെക്രട്ടറി രാജീവ്  മാണിക്കോത്തിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ചിന്മയ് മെഡിക്കൽസ് സാരഥി ടി സി വിനോദ്, ബാബു ഒമേഗ, സിദ്ധിഖ് നിരത്തുപാലം, രാജേഷ് എ എം, എന്നിവർ സംസാരിച്ചു. 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്