Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL പോൾ വാൾട്ട് മത്സരം; പാമ്പുരുത്തിയിലെ വി.ടി മുഹമ്മദ് ഷെഹിൻ സംസ്ഥാന സ്കൂൾ കായിക മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു

പോൾ വാൾട്ട് മത്സരം; പാമ്പുരുത്തിയിലെ വി.ടി മുഹമ്മദ് ഷെഹിൻ സംസ്ഥാന സ്കൂൾ കായിക മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു

കൊളച്ചേരി: കണ്ണൂർ റവന്യൂ ജില്ലാ സ്കൂൾ കായിക മേളയിൽ വാരം എളയാവൂർ സി.എച്ച് എം ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥി പാമ്പുരുത്തിയിലെ വി.ടി മുഹമ്മദ് ഷെഹിൻ പോൾ വാൾട്ട് മത്സരത്തിൽ രണ്ടാം സ്ഥാനം നേടി സംസ്ഥാന സ്കൂൾ കായിക മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പരേതനായ പി.എം മുഹമ്മദ് കുഞ്ഞി പന്ന്യങ്കണ്ടി - വി.ടി സമീറ പാമ്പുരുത്തി ദമ്പതികളുടെ മകനാണ് വി.ടി മുഹമ്മദ് ഷെഹിൻ. തൃശൂരിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കായിക മേളയിൽ ഒക്ടോബർ 16 - ന് പോൾ വാൾട്ട് മത്സരം നടക്കും.
 വാരം എളയാവൂർ സി.എച്ച് എം ഹയർ സെക്കണ്ടറി സ്കൂൾ കായികാദ്ധ്യാപകൻ എം സ്വാദിഖ് മാസ്റ്റർ പയ്യന്നൂർ, സ്പെഷ്യൽ കോച്ച് അശ്വിൻ മതുക്കോത്ത്, എന്നിവരുടെ നേതൃത്വത്തിലുള്ള ചുരുങ്ങിയ ദിവസത്തെ ട്രൈനിംഗും, സ്കൂൾ മേധാവികളുടെ പ്രത്യേക കരുതലുമാണ് ഈ നേട്ടത്തിന് പിന്നിൽ.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്