മയ്യിൽ വാർത്തകൾ മയ്യിൽ വാർത്തകൾ

ചെറുശ്ശേരി സാഹിത്യവേദിയുടെ കൃഷ്ണഗാഥാ സാഹിത്യ സമ്മേളനം സാഹിത്യകാരൻ ടി കെ ഡി മുഴപ്പിലങ്ങാട് ഉദ്ഘാടനം ചെയ്തു

ചെറുശ്ശേരി സാഹിത്യവേദിയുടെ കൃഷ്ണഗാഥാ സാഹിത്യ സമ്മേളനം സാഹിത്യകാരൻ ടി കെ ഡി മുഴപ്പിലങ്ങാട് ഉദ്ഘാടനം ചെയ്തു

ചെറുശ്ശേരി സാഹിത്യവേദിയുടെ കൃഷ്ണഗാഥാ സാഹിത്യ സമ്മേളനം കമ്പിൽ അക്ഷര കോളേജിൽ സാഹിത്യകാരൻ ടികെ ഡി മുഴപ്പിലങ്ങാട് ഉദ്ഘാടനം ചെയ്യുന്നു

കമ്പിൽ : ചെറുശ്ശേരി മധുര മലയാളത്തിൻ്റെ മഹാകവി - ടി.കെ. ഡി മധുര മലയാളത്തിൻ്റെ മഹാകവിയാണ് ചെറുശ്ശേരിയെന്നും ഈ മാധുര്യം പെരുമയാവാതെ പോയത് മലബാർ മദിരാശി സംസ്ഥാനത്തിൻ്റെ കീഴിലായിരുന്നതിനാലാണെന്നും പ്രമുഖ സാഹിത്യകാരൻ ടി.കെ. ഡി. മുഴപ്പിലങ്ങാട് അഭിപ്രായപ്പെട്ടു. ചെറുശ്ശേരി സാഹിത്യവേദിയുടെ കൃഷ്ണഗാഥാ സാഹിത്യോത്സവം കമ്പിൽ അക്ഷര കോളേജിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കയായിരുന്നു അദ്ദേഹം. മലയാള ഭാഷയുടെ സൗന്ദര്യ ഭാവമാണ് കൃഷ്ണഗാഥയിൽ നമുക്ക് ദർശിക്കാനാവുക എന്ന് അദ്ദേഹം പറഞ്ഞു.കോളജ് പ്രിൻസിപ്പലും പ്രമുഖ പ്രഭാഷകനുമായ കെ.എൻ.രാധാകൃഷ്ണൻ മാസ്റ്റർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ചെറുശ്ശേരിയുടെ കാവ്യസഞ്ചാരം മലയാള ഭാഷയുടെ പദാനുപദ സൗരഭ്യ ത്തെയാണ് തുറന്നു വിട്ടത് എന്ന് അദ്ദേഹം പറഞ്ഞു. സാഹിത്യ വേദി സെക്രട്ടറി സുഗതൻ ഇ.വി, കൃഷ്ണലേഖ എം.വി, ഉഷ ഇ.കെ, അപർണ്ണ പി.പി. എന്നിവർ സംസാരിച്ചു. ശ്യാംലി വി, നവ്യ മാധവൻ, പി.വി.ജിൻഷ, രജില സി.പി എന്നിവർ കൃഷ്ണഗാഥാ ആലാപനം നടത്തി. 


0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്