റോയൽ ഫർണിച്ചർ സ്പോൺസർ ചെയ്യുന്ന യംഗ് ചാലഞ്ചേഴ്‌സ് മയ്യിൽ ഓണക്കപ്പ് വെറ്ററൻസ് ഫുട്ബോൾ കിരീടം 𝕆ℝ𝕀𝕆ℕ 𝕃𝔸𝔹 𝕋𝔸ℕℤ𝔸ℕ𝕀𝔸 കണ്ണൂർ സ്വന്തമാക്കി

റോയൽ ഫർണിച്ചർ സ്പോൺസർ ചെയ്യുന്ന യംഗ് ചാലഞ്ചേഴ്‌സ് മയ്യിൽ ഓണക്കപ്പ് വെറ്ററൻസ് ഫുട്ബോൾ കിരീടം  𝕆ℝ𝕀𝕆ℕ 𝕃𝔸𝔹 𝕋𝔸ℕℤ𝔸ℕ𝕀𝔸 കണ്ണൂർ സ്വന്തമാക്കി. ആവേശം നിറഞ്ഞ ഫൈനൽ പോരാട്ടത്തിൽ  ആതിഥേയരായ  യംഗ് ചാലഞ്ചേഴ്‌സ് മയ്യിലിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ആണ് പരാജയപ്പെടുത്തിയത്.
     രണ്ട് ടീമുകളും  മികച്ച മുന്നേറ്റങ്ങളോടെ മത്സരം തുടക്കം മുതൽ ആവേശമാക്കി,  മയ്യിൽ വഴങ്ങിയ ഒരു സെൽഫ് ഗോളിലൂടെ  കണ്ണൂർ ആദ്യം മുന്നിലെത്തി, പിന്നാലെ  ഷിബു നേടിയ ഒരു ലോങ്ങ്‌ റേഞ്ച് ഗോളിലൂടെ കണ്ണൂർ ലീഡ് വർധിപ്പിച്ചു.  രണ്ടാം പകുതിയിൽ മയ്യിലിനു ലഭിച്ച പെനാൽറ്റി  പാഴാക്കി. അവസാന വിസിൽ വരുമ്പോൾ  കണ്ണൂർ  എതിരില്ലാത്ത രണ്ട് ഗോളുകൾക്ക്  വിജയ കിരീടം ചൂടി.
     ശ്രീകണ്ഠപുരം   ഇൻസ്‌പെക്ടർ ഓഫ് പോലീസും മുൻ ഫുട്ബോൾ താരവുമായ ശ്രീ. എം രാജേഷ്    ജേതാക്കൾക്കുള്ള സമ്മാന വിതരണം ചെയ്തു.   റോയൽ ഫർണിച്ചർ സ്പോൺസർ ചെയ്ത  ട്രോഫി  കണ്ണൂർ കരസ്ഥമാക്കി.   അതുപോലെ  വെറ്ററൻസ് അത്ലറ്റിക് മീറ്റിൽ മൂന്ന് ഇനങ്ങളിൽ സ്വർണം നേടിയ  ശ്രീ, ചന്ദ്രൻ കൊയ്യം,  ജൂനിയർ ഗേൾസ് കിരീടം സ്വന്തമാക്കിയ കണ്ണൂർ ടീമിലെ ശ്രിമതി ആര്യ ഗിരീഷ്, അതുപോലെ  സ്റ്റേറ്റ് റഫറീസ് അസോസിയേഷൻ ജോയിന്റ് സെക്രട്ടറി  ശ്രീ അരുൺ പവിത്രൻ എന്നിവരേയും മത്സരശേഷം ആദരിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്