ക്ഷേത്രഭണ്ഡാരം കുത്തി തുറന്ന് പണം മോഷ്ടിച്ച പ്രതികൾ പിടിയിൽ

കോതയൂർ നരസിംഹമൂർത്തി ക്ഷേത്രം, ചെറുകാട്ടുകുലം ഭഗവതി ക്ഷേത്രം എന്നിവയിലെ ഭണ്ഡാരം കുത്തി തുറന്ന് പണം മോഷ്ടിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി. ഒറ്റപ്പാലം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ പാർപ്പിച്ചു. പ്രതികൾ കേരളത്തിൽ ഉള്ള വിവിധ ക്ഷേത്രങ്ങളിലെ കവർച്ചാ കേസുകളിലെ പ്രതികളാണ്. പ്രതികൾക്ക് കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി ഇരുപതിലധികം കേസുകൾ ഉണ്ട്. ഷൊർണുർ ഡി.വൈ.എസ്.പി പിസി ഹരിദാസൻ്റെ നേതൃത്വത്തിൽ ഒറ്റപ്പാലം സ്റ്റേഷൻ ഹൗസ് ഓഫീസർ യോഗേഷ് മന്ദായ്യ ഐ.പി.എസ് ,സബ്ബ്-ഇൻസ്പെക്ടർ കെ ജെ പ്രവീൺ, എ.എസ്.ഐ രാജനാരായണൻ, എ.എസ്.ഐ റഷീദലി, എ.എസ്.ഐ, ജയരാജൻ, ഹർഷദ്,സജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്