യൂത്ത് ലീഗ് കൊളച്ചേരി പഞ്ചായത്ത് സി.എച്ച് അനുസ്മരണ സമ്മേളനവും പ്രതിഭാ സംഗമവും കമ്പിലിൽ; പോസ്റ്റർ പ്രകാശനം അഡ്വ: പി.എം. എ സലാം നിർവ്വഹിച്ചു

കമ്പിൽ: മുൻ മുഖ്യമന്ത്രി സി.എച്ച് മുഹമ്മദ് കോയ അനുസ്മരണ സമ്മേളനം സെപ്തംബർ 28 - ന് പന്ന്യങ്കണ്ടി ശിഹാബ് തങ്ങൾ കോൺഫ്രൻസ് ഹാളിലും, മുന്നോടിയായുള്ള പ്രതിഭാ ഫെസ്റ്റ് സെപ്തംബർ 22-ന് വെള്ളിയാഴ്ച്ച 2 മണി മുതൽ കമ്പിലുള്ള സി.എച്ച് മുഹമ്മദ് കോയ സ്മാരക സാംസ്കാരിക നിലയത്തിലും നടക്കും
പ്രസംഗം, കവിതാ രചന, പ്രബന്ധം, വീഡിയോ എഡിറ്റിംഗ്  തുടങ്ങിയ ഇനങ്ങളിലാണ് മത്സരം നടക്കുക
      പ്രോഗ്രാമുകളുടെ പോസ്റ്റർ പ്രകാശനം മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ: പി.എം. എ സലാം നിർവ്വഹിച്ചു. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ: അബ്ദുൽ കരീം ചേലേരി ഏറ്റുവാങ്ങി
മുസ്‌ലിം ലീഗ് തളിപ്പറമ്പ് മണ്ഡലം പ്രസിഡണ്ട് ഒ.പി ഇബ്രാഹിം മാസ്റ്റർ, ജനറൽ സെക്രട്ടറി മുസ്തഫ കോടിപ്പോയിൽ, മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി ഷംസീർ മയ്യിൽ, മുസ്‌ലിം ലീഗ് കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് എം അബ്ദുൽ അസീസ്, മുസ്‌ലിം യൂത്ത് ലീഗ്  കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് മൻസൂർ പാമ്പുരുത്തി, ജനറൽ സെക്രട്ടറി ജാബിർ പാട്ടയം, സഹ ഭാരവാഹികളായ പി ഇസ്മായിൽ കായച്ചിറ, കെ.സി. മുഹമ്മദ് കുഞ്ഞി, നിയാസ് കമ്പിൽ , അബ്ദുൽ ലത്തീഫ് പള്ളിപ്പറമ്പ് സന്നിഹിരായിരുന്നു. 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്