Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL സംസ്ഥാന തല കുറാഷ് ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടിയ സുഫിയാനെ കുറ്റിയാട്ടൂർ ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ യൂസഫ് പാലക്കലിന്റെ നേതൃത്വത്തിൽ അനുമോദിച്ചു

സംസ്ഥാന തല കുറാഷ് ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടിയ സുഫിയാനെ കുറ്റിയാട്ടൂർ ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ യൂസഫ് പാലക്കലിന്റെ നേതൃത്വത്തിൽ അനുമോദിച്ചു

മയ്യിൽ : എറണാകുളത്ത് നടന്ന സംസ്ഥാന തല കുറാഷ് ചാമ്പ്യൻഷിപ്പിൽ 90 കിലോക്ക് മുകളിൽ ഉള്ളവരുടെ വിഭാഗത്തിൽ വെങ്കല മെഡൽ കരസ്ഥമാക്കി മയ്യിൽ സ്വദേശി സുഫിയാൻ പി പി. മൂന്നാം സ്ഥാനം സ്വന്തമാക്കിയതോടെ സുഫിയാൻ ദേശീയ ചാമ്പ്യൻഷിപ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന തല കുറാഷ് ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടിയ സുഫിയാനെ  കുറ്റിയാട്ടൂർ ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ  യൂസഫ് പാലക്കലിന്റെ നേതൃത്വത്തിൽ അനുമോദിച്ചു.

ശ്രീ കുഞ്ഞിരാമൻ, ശ്രീ കേശവൻ നബൂതിരി, ശ്രീ നാരായണൻ കുട്ടി, ശ്രീ മൂസാൻ ടീവി, ശ്രീ സദാനന്ദൻ വി, ശ്രീ അഷറഫ്‌ ഹാജി, ശ്രീ ബിജു കുറ്റിയാട്ടൂർ, ശ്രീ രാജൻ കണ്ടകൈ മുക്ക്, ശ്രീ സഹദേവൻ ചാത്തബള്ളി, ശ്രീ അഭി മാണിയൂർ എന്നിവരും പങ്കെടുത്തു. മയ്യിൽ ഐ ടി എം കോളേജിൽ അവസാന വർഷ ബിരുദ വിദ്യാർഥിയാണ് സുഫിയാൻ പി പി. 



0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്