മയ്യിലെ കോൺഗ്രസ്സ് നേതാവ് ഇ കെ മധുവിനെ അക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധി ജില്ലാ കോടതി ശരിവെച്ചു

മയ്യിൽ:- മയ്യിലെ കോൺഗ്രസ്സ് നേതാവ് ഇ. കെ. മധുവിനെ ആക്രമിച്ച കേസിൽ കണ്ണൂർ മജിസ്ട്രേറ്റ് (2) കോടതിയുടെ വിധിക്കെതിരെ പ്രതികൾ സമർപ്പിച്ച അപ്പീലിൽ കീഴ്കോടതി കണ്ടെത്തിയ കുറ്റങ്ങൾ ശരിവച്ച കോടതി പ്രതികൾ കുറ്റക്കാരാണെന്ന കണ്ടെത്തൽ ശരിവെച്ചു.  പ്രതികൾ ഇന്ത്യൻ ശിക്ഷ നിയമം 143, 147, 149, 341, 323, 324 വകുപ്പുകളിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയ മേൽ കോടതി കേസിലെ 326ആം വകുപ്പ് പ്രകാരമുള്ള കുറ്റം ഒഴിവാക്കുകയും ചെയ്തു. ഇതോടെ പ്രതികൾ ഒരു വർഷം തടവിനും പിഴ അടക്കാനും ജില്ലാ സെഷൻസ് ജഡ്ജ് ശ്രീ. കെ. ടി. നിസാർ അഹമ്മദ് ഉത്തരവിട്ടു.

2010 ഒക്ടോബർ 23ന് പഞ്ചായത്ത് തെരഞ്ഞെടുപ്പു ദിവസം രാവിലെ കയരളം യു പി സ്കൂൾ പോളിംഗ് ബൂത്തിനു സമീപത്തു വച്ചാണ് കോൺഗ്രസ്‌ നേതാവ് ശ്രീ ഇ. കെ. മധുവിനെയും, ശ്രീ. പി. കെ വിജയനെയും സംഘം ചേർന്ന് മാരകമായി ആക്രമിച്ചു പരിക്കേൽപ്പിച്ചത്. കേസിൽ  സി പി എം പ്രവർത്തകരായ ഷജയൻ, എ. കെ. രതീഷ്, പ്രജീഷ്, സി. വി. രാഹുലൻ, ശ്രീജിത്ത്‌ @ജിത്, ഷൈജു എന്നിവരായിരുന്നു പ്രതികൾ. വളപട്ടണം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഈ പ്രതികൾ കുറ്റക്കാരാണെന്ന് കണ്ട് കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ്‌ മജിസ്‌ട്രേറ്റ് കോടതി (2) നേരത്തെ വിധി പുറപ്പെടുവിച്ചിരുന്നു. ആയത് വിധിക്ക് തലശ്ശേരി ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നൽകിയ അപ്പീലിലാണ് ഇപ്പോൾ വിധിന്യായം ഉണ്ടായിരിക്കുന്നത്.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്