കുറ്റിയാട്ടൂര്‍ എല്‍.പി.സ്‌കൂള്‍ ശതോത്തരി രജത ജൂബിലി ആഘോഷം തുടങ്ങി
പടം. 23hari50 കുറ്റിയാട്ടൂര്‍ എല്‍.പി. സ്‌കൂളിന്റെ ശതോത്തര രജത ജൂബിലി ആഘോഷം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യന്‍ ഉ്ദഘാടനം ചെയ്യുന്നു.
മയ്യില്‍: കുറ്റിയാട്ടൂര്‍ എല്‍പി. സ്‌കൂളിന്റെ ശതോത്തര രജത ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം കെ.അച്യുതന്‍ അധ്യക്ഷത വഹിച്ചു. എക്കോ സ്‌കൂള്‍ ലൈവ് സ്റ്റുഡിയോയുടെ ഉ്ദഘാടനം ജില്ലാ പഞ്ചായത്തംഗം പി.പി.റെജി നിര്‍വഹിച്ചു.കായിക, ശാസ്ത്ര, കലാമേളകളിലെ വിജയികള്‍ക്ക് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ.കെ.രവീന്ദ്രന്‍ ഉപഹാരം നല്‍കി. ബ്ലോക്ക് പഞ്ചായത്തംഗം എമിമ രാജേഷ്, പി.വി.കോമളവല്ലി, തളിപ്പറമ്പ് സൗത്ത് ബി.പി.സി. എം.വി.നാരായണന്‍,സി.കെ.പ്രദീപന്‍, വി.സി.ജയപ്രകാശന്‍,അമല്‍ കുറ്റിയാട്ടൂര്‍, പി.വി.ലക്ഷ്മണന്‍, ആര്‍.വി.രാമകൃഷ്ണന്‍, പി.ടി.എ.പ്രസിഡന്റ് എം.പി. രാജേഷ്, എം.ജനാര്‍ദ്ധനന്‍, സി.രാമകൃഷ്ണന്‍ഡ, കെ.കെ.രാജന്‍, എം.സി.സല്‍മ, പ്രഥമാധ്യാപകന്‍ എ.വിനോദ്കുമാര്‍, പി.കെ.ശ്രീജ എന്നിവര്‍ സംസാരിച്ചു. ഫ്‌ളാഷ് മോബും നടത്തി. രണ്ട് മാസക്കാലം നീണ്ടു നില്‍ക്കുന്ന പരിപാടികളാണ് നടക്കുക.
Post a Comment