മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ഊർജ കേരള അവാർഡ് മയ്യിൽ കയരളം സ്വദേശി പി.സുരേശന്

ഊർജ കേരള അവാർഡ് മയ്യിൽ കയരളം സ്വദേശി പി.സുരേശന്

ഊർജ കേരള അവാർഡ് പി സുരേശന് കെഎസ് ഇബി ഓഫീസേഴ്സ് അസോസിയേഷൻ ഊർജ കേരള അവാർഡ് ദേശാഭിമാനി കണ്ണൂർ ബ്യൂറോ സ്പെഷ്യൽ കറസ്പോണ്ടന്റ് പി സുരേശന്. 10,000 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. കെ എസ്ഇബിയുടെ  വികസന പദ്ധതി  സംബന്ധിച്ച എട്ട് ലേഖനങ്ങളാണ് അവാർഡിനർഹമാക്കിയത്. മീഡിയ അക്കാദമി ചെയർമാൻ ആർ എസ് ബാബു അധ്യക്ഷനായ മൂന്നംഗ ജൂറിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്. ഞായറാഴ്ച പകൽ മൂന്നിന് കോട്ടയത്ത് നടക്കുന്ന അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൽ മുൻ വൈദ്യുതി മന്ത്രി എം  എം മണി അവാർഡ് സമ്മാനിക്കും.
സംസ്ഥാന സർക്കാരിന്റെ കർഷക ഭാരതി അവാർഡ്,ഫാം ജേണലിസം അവാർഡ്, ക്ഷീര വികസന വകുപ്പ് മാധ്യമ അവാർഡ്, കണ്ണൂർ പുഷ്പോത്സവം മികച്ച റിപ്പോർട്ടർക്കുള്ള പുരസ്ക്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.
കണ്ണൂർ മയ്യിൽ കയരളത്തെ തെക്കേടത്ത് ഹൗസിൽ പരേതനായ പാറയിൽ കുഞ്ഞപ്പയുടെയും പുതിയാടത്തിൽ ജാനകിയുടെയും മകനാണ്.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്