മയ്യിൽ വാർത്ത ഗ്രൂപ്പ് അംഗങ്ങളുടെ ശ്രദ്ധയ്ക്ക്... വായനക്കാരുടെ ആവശ്യാനുസരണം വെബ്സൈറ്റിലെ ടെസ്റ്റിൻ്റെ (എഴുത്തിന്റെ) വലുപ്പം വർദ്ധിപ്പിച്ചിട്ടുണ്ട്...... മയ്യിൽ വാർത്ത ഗ്രൂപ്പ് അംഗങ്ങളുടെ ശ്രദ്ധയ്ക്ക്... വായനക്കാരുടെ ആവശ്യാനുസരണം വെബ്സൈറ്റിലെ ടെസ്റ്റിൻ്റെ (എഴുത്തിന്റെ) വലുപ്പം വർദ്ധിപ്പിച്ചിട്ടുണ്ട്...... സ: ചടയൻ ചരമദിനം ആചരിച്ചു.

സ: ചടയൻ ചരമദിനം ആചരിച്ചു.

ചട്ടുകപ്പാറ- CPI(M) സംസ്ഥാന സെക്രട്ടറിയായിരുന്ന സ: ചടയൻ ഗോവിന്ദൻ്റെ ഇരുപത്തിയഞ്ചാം ചരമവാർഷിക ദിനം CPI(M) വേശാല ലോക്കൽ കമ്മറ്റി സമുചിതമായി ആചരിച്ചു. ലോക്കൽ കമ്മറ്റി ഓഫീസിന് സമീപം സ: കെ.നാണു പതാക ഉയർത്തി. ജില്ലാ കമ്മറ്റി അംഗം സ: കെ.ചന്ദ്രൻ സംസാരിച്ചു. മയ്യിൽ ഏറിയ കമ്മറ്റി അംഗം സ: എം.വി.സുശീല അദ്ധ്യക്ഷത വഹിച്ചു. ലോക്കൽ സെക്രട്ടറി സ: കെ.പ്രീയേഷ് കുമാർ സ്വാഗതം പറഞ്ഞു. വേശാല ലോക്കലിലെ 15 ബ്രാഞ്ചിലും കൊടി തോരണങ്ങൾ അലങ്കരിച്ച് കൊണ്ട് പ്രഭാതഭേരിയോട് കൂടി പതാക ഉയർത്തി സ: ചടയൻ ചരമദിനം ആചരിച്ചു. 





0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്