ബിജെപിയെ പുറത്താക്കൂ... രാജ്യത്തെ രക്ഷിക്കൂ...; സിപിഐ ദേശീയ പ്രക്ഷോഭം

ബിജെപി പുറത്താക്കൂ... രാജ്യത്തെ രക്ഷിക്കൂ... എന്ന മുദ്രാവാക്യവുമായി സിപിഐ സംഘടിപ്പിക്കുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി നാറാത്ത് ലോക്കൽ കാൽനട ജാഥ നാളെ (2023 ഒക്ടോബർ 1 ഞായറാഴ്ച) നടക്കും.
രാവിലെ 10 മണിക്ക് കണ്ണടിപ്പറമ്പ് പീടികതെരുവിന് സമീപം സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം സ: പി അജയകുമാർ ഉദ്ഘാടനം ചെയ്യും. തുടർന്ന് സിപിഐ മയ്യിൽ മണ്ഡലം സെക്രട്ടറി സ: കെ വി ഗോപിനാഥ്, സിപിഐ മയ്യിൽ സെക്രട്ടറിയേറ്റ് അംഗം സ: വേലിക്കാത്ത് ഉത്തമൻ, സിപിഐ മയ്യിൽ മണ്ഡലം കമ്മിറ്റി അംഗം സ: കെ വി ബാലകൃഷ്ണൻ എന്നിവർ പ്രസംഗിക്കും. 
ജാഥാ ലീഡർ : സിപിഐ മയ്യിൽ മണ്ഡലം കമ്മിറ്റി അംഗം സ: ടി സി ഗോപാലകൃഷ്ണൻ
ഡെപ്യൂട്ടി ലീഡർ : സിപിഐ നാറാത്ത് ബ്രാഞ്ച് സെക്രട്ടറി സ: പി പ്രമീള
ഡയറക്ടർ : സിപിഐ കണ്ണാടിപ്പറമ്പ് ബ്രാഞ്ച് സെക്രട്ടറി സ: പി രാമചന്ദ്രൻ
രാവിലെ 10 മണിക്ക് കണ്ണാടിപ്പറമ്പിൽ ഉദ്ഘാടനം ചെയുന്ന കാൽനട ജാഥ രാവിലെ 11 മണിക്ക് ആറാംപീടിക 11:30 ന് ഓണപ്പറമ്പ് ഉച്ചയ്ക്ക് 12 മണിക്ക് ആലിൻകീഴ് 12 30ന് നാറാത്ത് ബസാർ എന്നീ സ്വീകരണ കേന്ദ്രങ്ങളിലൂടെ കടന്നുവരുന്ന കാൽനടജാഥ ഉച്ചയ്ക്ക് 1 മണിക്ക് പിസി ഗേറ്റ് സമാപിക്കും.
ഉച്ചയ്ക്ക് 1 മണിക്ക് സമാപന സമ്മേളനം നാറാത്ത് ടി സി ഗേറ്റിൽ സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം സ: പികെ മധുസൂദനൻ ഉദ്ഘാടനം ചെയ്യും. സിപിഐ മയ്യിൽ മണ്ഡലം അസിസ്റ്റൻറ് സെക്രട്ടറി സ: കെ എം മനോജ്, സിപിഐ മയ്യിൽ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം സ: പി എം അരുൺകുമാർ എന്നിവർ സമാപന സമ്മേളനത്തിൽ പ്രസംഗിക്കും.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്