കൂത്തുപറമ്പ് സർക്കിൾ സഹകണ യൂണിയന്റെ ഇരിട്ടി പോസ്‌റ്റോഫീസ് ധർണ്ണ 18ന്

ചാവശേരി സർവ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന സഹകാരികളുടെ യോഗം സർക്കിൾ സഹകരണ യുണിയൻ ചെയർമാൻ സി.വി ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
ഇരിട്ടി: കേന്ദ്ര സർക്കാറിന്റെ സഹകരണ വിരുദ്ധ നയങ്ങൾക്കെതിരെ കൂത്തുപറമ്പ് സർക്കിൾ സഹകരണ യൂണിയന്റെ നേതൃത്വത്തിൽ  18ന് ഇരിട്ടി പോസ്‌റ്റോഫീസിന് മുന്നിൽ ധർണ്ണാ സമരം നടത്തും. ധർണ്ണ വിജയിപ്പിക്കാൻ ചാവശേരി സർവ്വീസ് സഹകരണ ബാങ്ക് ഹാളിൽ ചേർന്ന സഹകാരികളുടെ യോഗം തീരുമാനിച്ചു.

സഹകരണ ബാങ്ക് ഹാളിൽ ചേർന്ന യോഗം സർക്കിൾ സഹകരണ യുണിയൻ ചെയർമാൻ സി.വി ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ.പി പ്രഭാകരൻ അധ്യക്ഷത വഹിച്ചു. കെ.ടി ചന്ദ്രൻ, കെ.വി പവിത്രൻ എന്നിവർ സംസാരിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്