വിമുക്ത ഭടന്മാർക്ക് സ്പർശ് (Sparsh)പെൻഷൻ പ്രശ്നപരിഹാര ക്യാമ്പ് & മെഡിക്കൽ / ദന്തൽ ക്യാമ്പ് സംഘടിപ്പിച്ചു

കണ്ണൂർ മിലിട്ടറി സ്റ്റേഷൻ കമാൻഡറിന്റെ നിർദ്ദേശപ്രകാരം കണ്ണൂർ ECHS ഉം , PAO (OR) DSC യുടെയും നേതൃത്വത്തിൽ Ex. Servicemen Welfare Association - Mayyil ന്റെ സഹകരണത്തോടെ - മയ്യിൽ (ഇടൂഴി മാധവൻ നമ്പൂതിരി സ്മാരക ഗവൺമെൻറ് ഹയർ സെക്കൻഡറി  (IMNSGHSS) സ്കൂളിൽ വെച്ച് Aug 26 ന് രാവിലെ 9.00 മണി മുതൽ വൈകിട്ട് 4.00 മണി വരെ കണ്ണൂർ ജില്ലയിലെ മുഴുവൻ വിമുക്തഭടന്മാർക്കും അവരുടെ ആശ്രിതർക്കുമായി ചികിത്സാപദ്ധതിയായ ECHS മെഡിക്കൽ ക്യാമ്പും, Sparsh പെൻഷൻ സിസ്റ്റത്തിലെ പ്രശ്ന പരിഹാരത്തിനായി ഒരു പ്രത്യേക സെല്ലും ക്യാമ്പ് സംഘടിപ്പിച്ചു. 
ESWA പ്രസിഡന്റ് രാധാകൃഷ്ണൻ T V സ്വാഗതം പറഞ്ഞു. കേണൽ രതീഷ് നമ്പ്യാരുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങ് കണ്ണൂർ മിലിട്ടറി സ്റ്റേഷൻ കമാണ്ടർ Col ലോകേന്ദ്രസിംഗ് ഉദ്ഘാടനം ചെയ്തു. 
Lt Col കലാം സിംഗ്, Col K C അയ്യപ്പ, Wg Cdr വിജയൻ , Sub Maj S S ശേഖാവത്ത്, മോഹനൻ കാരക്കീൽ , രമേശൻ T T എന്നി വർ സംസാരിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്