കണ്ണാടിപറമ്പിൽ ഭക്തജന കൂട്ടായ്മയിൽ പ്രതിഷേധമിരമ്പി

കണ്ണാടിപറമ്പ്: ക്ഷേത്ര ഭൂമി പാട്ടത്തിനു നൽകി പെട്രോൾ പമ്പ് സ്ഥാപിക്കാനുള്ള ദേവസ്വം നടപടിക്കെതിരെ ക്ഷേത്ര ഭൂമി സംരക്ഷണ വേദിയുടെ ആഭിമുഖ്യത്തിലുള്ള ഭക്തജന പ്രതിഷേധ കൂട്ടായ്മ നടന്നു.  ക്ഷേത്രഭൂമിയുടെ പ്രകൃതി സൗന്ദര്യവും വിശാലതയും ശാന്തതയും കാത്തുസൂക്ഷിക്കണമെന്നും യാതൊരു ചർച്ചയും കൂടിയാലോചനയും കൂടാതെ ക്ഷേത്രഭൂമി നിസ്സാര വിലക്ക് ദീർഘകാല പാട്ടത്തിന് കൊടുക്കാനൊരുമ്പെടുന്ന ദേവസ്വം അധികാരികളുടെ  തെറ്റായ നടപടിയെ എന്ത് ത്യാഗം സഹിച്ചും ചെറുത്ത് തോല്പിക്കുമെന്നും  വേദി നേതാക്കൾ പറഞ്ഞു. ക്ഷേത്ര കവാടത്തിനു മുമ്പിൽ സംഘടിപ്പിച്ച പ്രതിഷേധ യോഗം അഡ്വ.കെ.ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വേദി ചെയർമാൻ പി.സി. ദിനേശൻ അദ്ധ്യക്ഷത വഹിച്ചു. ധന്യാ സുധാകരൻ പ്രാർത്ഥനയും എൻ.ഇ ഭാസ്കരമാരാർ സ്വാഗതവും പറഞ്ഞു.എം.വി. ജനാർദ്ദനൻ നമ്പ്യാർ, എം.വനജ, പി.ടി. രത്നാകരൻ, എം. പ്രജിത്ത്, പി.പി.സുധീർ എന്നിവർ സംസാരിച്ചു.  കെ.കെ.മധുസൂദനൻ നന്ദിയും പറഞ്ഞു. 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്