കുറ്റ്യാട്ടൂര്‍ ശ്രീനാരായണഗുരു സാംസ്കാരിക വേദി നേതൃത്വത്തില്‍ ശ്രീനാരായണ ഗുരു ജയന്തിദിനം ആഘോഷിച്ചു. കോയ്യോട്ടുമൂല മൂല കെ.പി.മോഹനന്‍ പീടികയില്‍ നടന്ന ചതയ ദിനാഘോഷത്തില്‍ ഭജന, പുഷ്പാര്‍ച്ചന, പായസവിതരണം എന്നിവ നടന്നു.
കഴിഞ്ഞ 17 വര്‍ഷങ്ങളായി കുറ്റ്യാട്ടൂര്‍ കോയ്യോട്ടുമൂലയില്‍ വച്ച് ശ്രീനാരായണഗുരു സാംസ്കാരിക വേദി നേതൃത്വത്തില്‍ ജയന്തി ആഘോഷിച്ച് വരികയാണ്. മീനാത്ത് ദാമോദരന്‍, കോക്കാടന്‍ മോഹനന്‍, കോയ്യോട്ടുമൂല മൂല യുവചേതന ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് പ്രസിഡന്റ് പി.വി.അച്യുതാനന്ദന്‍, കോക്കാടന്‍ രതീഷ്, ദിനേശന്‍ കളത്തില്‍ എന്നിവര്‍ ചേര്‍ന്ന് നിലകൊളുത്തി ഉദ്ഘാടനം നിര്‍വഹിച്ചു. ശ്രീനാരായണഗുരു സാംസ്കാരിക വേദി ചെയര്‍മാന്‍ സജീവ് അരിയേരി അധ്യക്ഷത വഹിച്ചു. സി.കെ.ഷാജി, പി.അബ്ദുല്‍ ഖാദര്‍, അനൂപ് സി.കെ, സി.മനോജ്, എന്‍.വി.സന്തോഷ് എന്നിവര്‍ പങ്കെടുത്തു. പള്ളിമുക്കിലും ശ്രീനാരായണഗുരു സാംസ്കാരിക വേദി നേതൃത്വത്തില്‍ ശ്രീനാരായണഗുരു ജയന്തി ആഘോഷിച്ചു.
Post a Comment