Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL ഫോക് ലോർ ദിനത്തിന്റെ ഭാഗമായി നാടൻ കലാകാരന്മാരെ ആദരിച്ചു

ഫോക് ലോർ ദിനത്തിന്റെ ഭാഗമായി നാടൻ കലാകാരന്മാരെ ആദരിച്ചു

കമ്പിൽ : സംഘമിത്ര കലാ സാംസ്കരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നാടൻ കലാകാരന്മാരായ എം.വി കൃഷ്ണൻ പെരുവണ്ണാൻ (തെയ്യം) എ.പി രഘൂത്തമൻ (തെയ്യം മ്യൂറൽ പെയിന്റ്) കൊയ്യാൻ പാഞ്ചു (തഴപ്പായ നെയ്ത്ത്) കെ. പ്രശാന്ത് (ശില്പകല) സത്യൻ കണ്ണപ്പുരം (നടൻ പാട്ട്) എന്നിവരെ ആദരിച്ചു. കേരള സംഗീത നാടക അക്കാദമി പ്രോഗ്രാം ഓഫീസറും എഴുത്ത് കാരനുമായ വി.കെ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി ജിഷ കലാകാരന്മാരെ ആദരിച്ചു. എ. കൃഷ്ണൻ അധ്യക്ഷത വഹിച്ചു. എം. രാമചന്ദ്രൻ, സുബ്രൻ കൊളച്ചേരി പ്രസംഗിച്ചു. ശ്രീധരൻ സംഘമിത്ര സ്വാഗതവും  എം.പി രാജീവൻ നന്ദിയും പറഞ്ഞു. 








0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്