ബാങ്കിൽ എത്തിയ വയോധികന്റെ പേഴ്സ് തട്ടിയെടുത്തു എടിഎം കാർഡ് ഉപയോഗിച്ച് വിവിധ എടിഎമ്മിൽ നിന്നായി പണം കവർന്ന മുൻ സിആർപിഎഫ് മയ്യിൽ സ്വദേശിയെ കണ്ണൂർ ടൗൺ പോലീസ് പിടികൂടി

കണ്ണൂർ: ബാങ്കിൽ എത്തിയ വയോധികന്റെ പേഴ്സ് തട്ടിയെടുത്തു എടിഎം കാർഡ് ഉപയോഗിച്ച് വിവിധ എടിഎമ്മിൽ നിന്നായി പണം കവർന്ന പ്രതിയെ കണ്ണൂര്‍ ടൗൺ പോലീസ് അറസ്റ്റ് ചെയ്തു. മുൻ സിആർപിഎഫ് ഉദ്യോഗസ്ഥനായ പ്രതി ഈ എടിഎം ഉപയോഗിച്ച് 45,000 രൂപ തട്ടിയെടുത്തിട്ടുണ്ട്. മയ്യിൽ വേളം സ്വദേശി ഉരടപൊടിക്കുണ്ട് യു കൃഷ്ണൻ (58) നെയാണ് കണ്ണൂർ ടൗൺ ഇൻസ്പെക്ടർ പി.എ ബിനുമോഹനന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വച്ചു അറസ്റ്റ് ചെയ്തത്. ഇയാൾ മയ്യിൽ പോലീസ് സ്റ്റേഷനിലെ പോക്സോ കേസിലെ പ്രതിയാണ്.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്