ഓഫീസ് ടേബിളിൽ മാത്രം നിർമ്മിക്കുന്ന പ്രൊജക്ടുകൾക്ക് ജീവനുണ്ടാവില്ല; പ്രൊഫ. കെ.എ സരള

കൊളച്ചേരി : ഇല്ലായ്മകളുടെ കഥ പറയുന്ന ഇന്ന് പ്രകൃതിയും മനുഷ്യമനസ്സും ശുദ്ധമല്ലെന്നും എല്ലാ ശുദ്ധിയും മനസ്സിൽ നിന്നും തുടങ്ങണമെന്നും മനുഷ്യരിലേക്ക് ഇറങ്ങിച്ചെന്ന് കാര്യങ്ങൾ മനസ്സിലാക്കി ആവശ്യാധിഷ്ഠിത പ്രോജക്ടുകൾ തദ്ദേശ സ്ഥാപന അധികാരികൾ നിർമ്മിക്കണമെന്നും ഓഫീസ് ടേബിളിന് മുന്നിലിരുന്ന് മാത്രം തയ്യാറാക്കുന്ന പ്രോജക്ടുകൾ പലതും സാമൂഹ്യനീതിക്ക് നിരക്കുന്നവയല്ലെന്നും അതിന് കൂടുതൽ ജീവൻ ഉണ്ടാവില്ലെന്നും  കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡണ്ട് പ്രൊഫസർ കെ എ സരള അഭിപ്രായപ്പെട്ടു . ലോകത്ത് സാമൂഹ്യനീതി നഷ്ടപ്പെട്ടു വരികയാണെന്നും പദ്ധതികൾ തയ്യാറാക്കുമ്പോൾ , ഇല്ലാത്തവനെ ആദ്യം പരിഗണിച്ച ശേഷം ഉള്ളവന് ആവശ്യമുള്ളത് നൽകി വരുമ്പോഴാണ് നമുക്ക് ഐശ്വര്യം സമഗ്രമായി വരുന്നതെന്നും സരള കൂട്ടിച്ചേർത്തു .
കൊളച്ചേരി ഗ്രാമ പഞ്ചായത്ത് ഓൾഡ് മെമ്പേഴ്സ് സംഗമം - *സ്മൃതി വിചാരം* ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രൊഫസർ സരള. ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് എം മമ്മു മാസ്റ്റർ അധ്യക്ഷത വഹിച്ചു 
 കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.പി അബ്ദുൽ മജീദ് മുഖ്യാതിഥിയായിരുന്നു.  വി.ടി മുഹമ്മദ് മൻസൂർ പാമ്പുരുത്തി സ്വാഗതവും എം അനന്തൻ മാസ്റ്റർ പ്രമേയാവതരണവും  നിർവ്വഹിച്ചു.  ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം സജ്മ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ എൽ നിസാർ, കെ ബാലസുബ്രഹ്മണ്യം, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷമീമ ടി വി, മെമ്പർ പി.വി. വത്സൻ മാസ്റ്റർ, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ബി. അഭയൻ, മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാരായ  കെ.സി.പി ഫൗസിയ, കെ.എം. പി സറീന, മുൻ ജന പ്രതിനിധികളായ ടി.വി മഞ്ജുള, പി.പി കുഞ്ഞിരാമൻ, കെ പി ചന്ദ്രഭാനു, ടി. നദീറ ടീച്ചർ,  പി സുലോചന, പി ജനാർദ്ദനൻ, ടി.വി ഗിരിജ, കെ.വി ഗോപാലൻ, എം.വി നാരായണൻ തുടങ്ങിയവർ  അനുഭവങ്ങൾ പങ്കുവെച്ച് സംസാരിച്ചു. 


0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്