Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL ലെൻസ്ഫഡ് കൊളച്ചേരി യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ 77 ാമത് സ്വാതന്ത്ര്യ ദിനം വ്യത്യസ്തങ്ങളായ പരിപാടികളോടെ ആഘോഷിച്ചു

ലെൻസ്ഫഡ് കൊളച്ചേരി യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ 77 ാമത് സ്വാതന്ത്ര്യ ദിനം വ്യത്യസ്തങ്ങളായ പരിപാടികളോടെ ആഘോഷിച്ചു

ലെൻസ്ഫഡ് കൊളച്ചേരി യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ 77 ാമത് സ്വാതന്ത്ര്യ ദിനം  വ്യത്യസ്തങ്ങളായ പരിപാടികളോടെ ആഘോഷിച്ചു. ലെൻസ്‌ഫെഡ് കണ്ണൂർ ഏരിയാ കമ്മിറ്റി പ്രസിഡൻ്റ് ശ്രീ റിഗേഷ് ബാബു ദേശീയ പതാക ഉയർത്തി.പതാക വന്ദനത്തിന് ശേഷം പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിച്ചു.ചടങ്ങിൽ ലെൻസ്‌ഫെഡ് കൊളച്ചേരി യൂണിറ്റ് എക്സിക്യൂട്ടിവ് അംഗം ഷംന പി വി  രണ്ടു നൂറ്റാണ്ട് നീണ്ട സാമ്രാജ്യത്വ ഭരണത്തിന് കീഴിൽ നിന്ന് എണ്ണമറ്റ ത്യാഗങ്ങൾക്കും പോരാട്ടങ്ങൾക്കും ഒടുവിൽ സ്വാതന്ത്ര്യം നേടി തന്ന ധീര യോദ്ധാക്കൾക്ക് മുന്നിൽ പ്രണാമം അർപ്പിച്ചു സ്വാതന്ത്ര്യ ദിന സന്ദേശം അറിയിച്ചു .തുടർന്ന് മയ്യിൽ സാംസ് ഹാളിൽ വച്ച് സ്വാതന്ത്ര്യ ദിന ക്വിസ് മത്സരം സംഘടിപ്പിച്ചു. ലെൻസ്ഫെഡ് കൊളച്ചേരി യൂണിറ്റ് എക്സിക്യൂട്ടിവ് അംഗം അഞ്ജുവിൻ്റെ നിയന്ത്രണത്തിൽ നടന്ന മൽസരത്തിൽ നവനീത് ഒന്നാം സ്ഥാനവും അരുൺ അജയൻ രണ്ടാം സ്ഥാനവും നേടി.വിജയികൾക്കുള്ള സമ്മാനദാനം ലെൻസ്ഫെഡ് കൊളച്ചേരി യൂണിറ്റ് പ്രസിഡൻ്റ്  ബാബു പണ്ണേരി നിർവഹിച്ചു. ലെൻസ്ഫെഡ് കൊളച്ചേരി യൂണിറ്റ് പ്രസിഡൻ്റ് ബാബു പണ്ണേരിയുടെ അധ്യക്ഷതയിൽ കൊളച്ചേരി യൂണിറ്റ് സെക്രട്ടറി ധനീഷ് കെ വി സ്വാഗതവും നിവ നന്ദിയും പറഞ്ഞു.ചടങ്ങിൽ നിഖിൽ പി, രജിൻ പി രാജ്,സിമി, അഞ്ജു സി ഒ എന്നിവർ സംസാരിച്ചു. 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്