മിഡിൽ ലെവൽ സർവീസ് പ്രൊവിഡർമാരായ രമ്യ വി ആർ, മുബീനഎം ബി, സോജാ സജി, ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ് വിസ്മയ പി, ആശ വർക്കർ മാരായ രാധാമണി പി വി, രമണി ലക്ഷ്മണൻ, കവിത പി, അംഗൻവാടി വർക്കർ പങ്കജാക്ഷി, നവോദയ വായനശാല പ്രതിനിധി പ്രശാന്ത് എം വി എന്നിവർ ആരോഗ്യ മേളക്ക് നേതൃത്വം നൽകി...
മലപ്പട്ടം കുടുംബരോഗ്യകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ആരോഗ്യ മേള നടത്തി
ആയുഷ്മാൻ ഭാരത് ഹെൽത്ത് & വെൽനെസ്സ് പരിപാടിയുടെ ഭാഗമായി മലപ്പട്ടം കുടുംബരോഗ്യകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ആരോഗ്യമേള തലക്കോട് നവോദയ വായനശാലയിൽ വച്ചു നടന്നു. വാർഡ് മെമ്പർ എ.കെ സതീ മേള ഉത്ഘാടനം ചെയ്തു. മേളയിൽ ജീവിത ശൈലി രോഗ നിർണയം, ഹെമോഗ്ലോബിൻ പരിശോധന, ആരോഗ്യ ബോധവൽക്കരണ ക്ലാസ്സ്, യോഗ പരിശീലനം എന്നിവ നടത്തി.സി വൃന്ദ യോഗ പരിശീലനത്തിന് നേതൃത്വം നൽകി.
Post a Comment