മാണിയൂർ : മാണിയൂർ തണ്ടപ്പുറം എൽ പി സ്ക്കൂൾ കിച്ചൺ കം സ്റ്റോർ റൂം കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി : പി.പി.റെജി ഉദ്ഘാടനം നിർവ്വഹിച്ചു. വാർഡ് മെമ്പർ കെ.കെ മുഹമ്മദ് ബഷീർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഇരിക്കൂർ ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ പി കെ. മുനീർ, ഒ.ബാലകൃഷ്ണൻ മാസ്റ്റർ, റീന പി (നൂൺമീൽ ഓഫീസർ തളിപ്പറമ്പ് സൗത്ത് സബ്‌ജില്ല), രാജശ്രീ (സുപ്രണ്ട് - തളിപ്പറമ്പ് സൗത്ത് സബ് ജില്ല) ആശംസ പ്രസംഗം നടത്തി. ഹെഡ് മാസ്റ്റർ കെ.പി രജിത സ്വാഗതവും പി.ടി.എ പ്രസിഡണ്ട് കെ.വി അബ്ദുൾ അസീസ് മൗലവി നന്ദിയും പറഞ്ഞു.
Post a Comment