പാടിക്കുന്നിലെ രക്തസാക്ഷി സ്തൂപത്തിൽ CPIM സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.കെ ബിജു,CPI സംസ്ഥാന എക്സിക്യൂട്ടിവ് മെമ്പർ സിപി മുരളി, ടി.കെ ഗോവിന്ദൻ മാസ്റ്റർ എന്നിവർ പുഷ്പചക്രം സമർപ്പിച്ചു. പാടിക്കുന്നിൽ നിന്ന് കരിങ്കൽ കുഴിയിലേക്ക് ചുകപ്പ് വളണ്ടിയർ മാർച്ചും ബഹുജന പ്രകടനവും നടന്നു. തുടർന്ന് നടന്ന അനുസ്മരണ പൊതുയോഗം പി.കെ ബിജു ഉദ്ഘാടനം ചെയ്തു.
ശ്രീധരൻ സംഘമിത്ര രചിച്ച സഖാവ് അറാക്കൽ നാടകപുസ്തകം CPIM സംസ്ഥാന കമ്മിറ്റി അംഗം പി.ജയരാജൻ പ്രകാശനം ചെയ്തു. ടി.കെ.ഗോവിന്ദൻ മാസ്റ്റർ പുസ്തകം സ്വീകരിച്ചു. സി.പി മുരളി , ടി.കെ ഗോവിന്ദൻ മാസ്റ്റർ , കെ.സി ഹരികൃഷ്ണൻ മാസ്റ്റർ, എൻ. അനിൽകുമാർ പ്രസംഗിച്ചു.
Post a Comment