മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്കിൽ നിന്നും വിരമിക്കുന്ന സഹകരണ ബേങ്ക് സെക്രട്ടറിക്ക് യാത്രയയപ്പ് സമ്മേളനം

കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്കിൽ നിന്നും വിരമിക്കുന്ന സഹകരണ ബേങ്ക് സെക്രട്ടറിക്ക് യാത്രയയപ്പ് സമ്മേളനം

ചട്ടുകപ്പാറ - കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്കിൽ നിന്നും 33 വർഷത്തെ സ്തുത്യർഹ സേവനം പൂർത്തിയാക്കി 31.05.2023 ന് സർവ്വീസിൽ നിന്നും വിരമിക്കുന്ന കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്ക് സെക്രട്ടറി ടി.രാജന് യാത്രയയപ്പ് നൽകുന്നു. മെയ് 31 ന് വൈകു: 5 മണിക്ക് ചട്ടുകപ്പാറ ബേങ്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന യാത്രയയപ്പ് സമ്മേളനം മുൻ MLA എം.വി.ജയരാജൻ ഉൽഘാടനം ചെയ്യും. ബേങ്ക് പ്രസിഡണ്ട് പി.വി.ഗംഗാധരൻ അദ്ധ്യക്ഷ്യം വഹിക്കും. തളിപ്പറമ്പ് അസിസ്റ്റൻറ് രജിസ്ട്രാർ ജനറൽ പി.പി.സുനിലൻ ഉപഹാര സമർപ്പണം നടത്തും. തുടർന്ന് രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ ആശംസയർപ്പിച്ച് സംസാരിക്കും. 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്