മലപ്പട്ടം എ കുഞ്ഞിക്കണ്ണൻ സ്മാരക ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ 1993 എസ് എസ് എൽ സി ബാച്ചിന്റെ മുപ്പതാം വാർഷികത്തോടനുബന്ധിച്ചു മലപ്പട്ടം സെന്ററിലെ കമ്മ്യൂണിറ്റി ഹാളിൽ വച്ച് "ഓർമ ചെപ്പ് 2023,"പൂർവ വിദ്യാർത്ഥി സംഗമം നടന്നു. ശ്രീകണ്ഠപുരം ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനായ ശ്രീ വി കെ രാജീവൻ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു പൂർവ്വ വിദ്യാർത്ഥിയും സംഘാടകസമിതി ചെയർമാനുമായ ശ്രീ കെ രാജേഷ്‌കുമാർ അധ്യക്ഷത വഹിച്ചു. കൺവീനർ ശ്രീ അനീഷ്‌കുമാർ സ്വാഗതം പറഞ്ഞു. പൂർവ അധ്യാപകരായ ശ്രീ. എം വി കുഞ്ഞി കണ്ണൻമാസ്റ്റർ,ശ്രീ ടി ജനാർദ്ദനൻ മാസ്റ്റർ എന്നിവരെ ആദരിച്ചു. സംഗമത്തിൽ പങ്കെടുത്ത എല്ലാവർക്കും സ്നേഹോപഹാരം വിതരണം ചെയ്തു. സംഗമത്തിൽ വിവിധ കലാസംസ്കാരിക പരിപാടികൾ അരങേറി..ശ്രീ കെ കെ മണിശൻ നന്ദി പറഞ്ഞു.
Post a Comment