മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

പുസ്തക ചർച്ച

പുസ്തക ചർച്ച

മയ്യിൽ: കെ.കെ കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ പുസ്തക ചർച്ച സംഘടിപ്പിച്ചു. മനു എസ് പിള്ളയുടെ " ദന്തസിംഹാസനം " എന്ന ചരിത്ര ഗ്രന്ഥത്തെ  പി. ദിലീപ്കുമാർ  വിലയിരുത്തി സംസാരിച്ചു. തിരുവിതാംകൂറിലെ അവസാനത്തെ വനിതാ ഭരണാധികാരി സേതു ലഷ്മിബായുടെ
 ജീവചരിത്രത്തോടൊപ്പം മൂന്നൂറ് വർഷത്തേ തിരുവിതാംകൂർ  രാജവംശത്തിന്റെ കൊട്ടാര ജീവിതത്തെ സമഗ്രമായി വിലയിരുത്തുന്ന കൃതിയാണ് ഇത്. എ.കെ ബാലൻ, പി.കെ നാരായണൻ അഷറഫ് ഹാജി തുടങ്ങിയർ പുസ്തക ചർച്ചയിൽ പങ്കെടുത്തു. കെ.കെ ഭാസ്കരൻ അദ്ധ്യക്ഷനായ ചടങ്ങിൽ പി.കെ പ്രഭാകരൻ സ്വാഗതവും കെ.ബിന്ദു നന്ദിയും പറഞ്ഞു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്