Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL കടൂർ പ്രദേശത്ത് കളിയിടങ്ങൾ നിർമ്മിക്കുക: ഡിവൈഎഫ്ഐ

കടൂർ പ്രദേശത്ത് കളിയിടങ്ങൾ നിർമ്മിക്കുക: ഡിവൈഎഫ്ഐ

കായിക ചരിത്രത്തിൽ ഒത്തിരി‌ പ്രാധാന്യമുള്ള കടൂർ‌ പ്രദേശം ഇന്ന് നേരിടുന്ന കളിയിടങ്ങളില്ലായ്മയ്ക്ക് പരിഹാരം കാണണമെന്ന് ഡിവൈഎഫ്ഐ കടൂർ യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. യൂവാക്കളുടെ കൂട്ടായ്മകൾ ഇല്ലാതാവുന്നതിലും ലഹരി ഉപയോഗം വർദ്ധിക്കുന്നതിലും കളിസ്ഥലങ്ങൾ ഇല്ലാത്തത് കാരണമാകുന്നു. സമ്മേളനം ഡിവൈഎഫ്ഐ മയ്യിൽ ബ്ലോക്ക്‌ കമ്മിറ്റി അംഗം സംനേഷ് ചുള്ളേരി ഉദ്ഘാടനം ചെയ്തു. വി അർജുൻ അധ്യക്ഷനായി. ആകാശ് സജീവൻ രക്തസാക്ഷി പ്രമേയവും കെ അഭിജിത്ത് അനുശോചന പ്രമേയവും അവതരിപ്പിച്ചു. രാഹുൽ ശ്രീധരൻ, ഇ മിഥുൻ രാജ്, സി പ്രശാന്ത്, കെ വൈശാഖ്, പി വിപിൻ, എൻ അശ്വതി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എൻ അശ്വതി (പ്രസിഡന്റ്), വി അർജുൻ (വൈസ് പ്രസിഡന്റ്), ഇ മിഥുൻ രാജ് (സെക്രട്ടറി), ടി കെ രജിഷ (ജോ. സെക്രട്ടറി)

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്