പുതു അധ്യയനവർഷം സ്കൂളിന് സമ്മാനമായി വിവിധ ഉപകരണങ്ങൾ; പ്രവേശനോത്സവം ആഘോഷമാക്കൻ കയരളം നോർത്ത് എഎൽപി സ്കൂൾ

മയ്യിൽ : പുതു അധ്യയനവർഷം ആരംഭിക്കാനിരിക്കെ തങ്ങളുടെ പ്രിയപ്പെട്ട വിദ്യാലയത്തിന് സമ്മാനങ്ങളുമായി എത്തുകയാണ് പൂർവ്വ വിദ്യാർഥികളും അധ്യാപകരും. കുട്ടികളുടെ എണ്ണത്തിൽ കൂടി വലിയ വർധനവുണ്ടായതോടെ പ്രവേശനോത്സവം ആഘോഷമാക്കൻ ഒരുങ്ങുകയാണ് കയരളം നോർത്ത് എഎൽപി സ്കൂൾ. പുതുവർഷം സ്കൂളിന് വാട്ടർ പ്യൂരിഫയർ, കസേരകൾ, ഡയസ്, കളിയുപകരണങ്ങൾ, പുസ്തകങ്ങൾ തുടങ്ങി നിരവധി സാധനങ്ങളാണ് സമ്മാനമായി ലഭിക്കുന്നത്. എം വി കൃഷ്ണന്റെ സ്മരണയ്ക്കായി കൊച്ചുമകനും സ്കൂളിലെ പൂർവ്വ വിദ്യാർഥിയുമായ പി പി ബാലകൃഷ്ണൻ നൽകുന്ന വാട്ടർ പ്യൂരിഫയറും പ്രധാനധ്യാപിക എം ഗീത ടീച്ചർ നൽകുന്ന ഡയസും വാർഡ് മെമ്പർ എ പി സുചിത്ര ഉദ്ഘാടനം ചെയ്യും. കല്ലറയ്ക്കൽ മഹാറാണി ജ്വല്ലേഴ്സ് നൽകുന്ന കസേരകൾ സി ആർ സി കോഡിനേറ്റർ സി കെ രേഷ്മ ഉഘാടനം ചെയ്യും. മാനേജ്മെന്റാണ് സ്കൂളിന് പുസ്തകങ്ങളും കളി ഉപകരണങ്ങളും സമ്മാനിക്കുന്നത്. പ്രവേശനോത്സവം വ്യാഴം രാവിലെ പത്ത് മണിക്ക് തളിപ്പറമ്പ് മൂത്തേടത്ത് ഹയർ സെക്കന്ററി സ്കൂളിലെ മലയാളം അധ്യാപിക വി പി ലീന ടീച്ചർ ഉദ്ഘാടനം ചെയ്യും. നിരവധി ആകർഷകങ്ങളായ സമ്മാനങ്ങളാണ് പുതുതായി സ്കൂളിലേക്കെത്തുന്ന കുട്ടികളെ കാത്തിരിക്കുന്നത്. 


0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്