Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL പൊലീസിനെ കണ്ട് ഭയന്നോടി; യുവാവ് കിണറ്റില്‍ വീണ് മരിച്ചു

പൊലീസിനെ കണ്ട് ഭയന്നോടി; യുവാവ് കിണറ്റില്‍ വീണ് മരിച്ചു

കാസര്‍കോട്: പൊലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണ് മരിച്ചു. തായന്നൂര്‍ കുഴിക്കോല്‍ സ്വദേശി വിഷ്ണു (24) ആണ് മരിച്ചത്. കാഞ്ഞങ്ങാട് അമ്പലത്തറ എണ്ണപ്പാറയില്‍ ഇന്നലെ അര്‍ധരാത്രിയായിരുന്നു സംഭവം.

എണ്ണപ്പാറയില്‍ ഒരു ക്ലബ് സംഘടിപ്പിച്ച ഫുട്‌ബോള്‍ മത്സരം നടക്കുന്നുണ്ടായിരുന്നു. ഇതിന് സമീപം കുലുക്കിക്കുത്ത് നടക്കുന്നുണ്ടായിരുന്നു. ഇതിനിടെ പൊലീസ് ജീപ്പ് വരുന്നതു കണ്ട് കൂടി നിന്നവര്‍ ഭയന്ന് ചിതറിയോടുകയായിരുന്നു. 

കളിസ്ഥലത്തോട് ചേര്‍ന്നുള്ള കുമാരന്‍ എന്നയാളുടെ പറമ്പിലെ പൊട്ടകിണറ്റിലാണ് വിഷ്ണു വീണത്. 20 കോല്‍ താഴ്ചയുള്ള കിണറ്റില്‍ വെള്ളമുണ്ടായിരുന്നില്ല. ശബ്ദം കേട്ടാണ് നാട്ടുകാര്‍ കിണറ്റില്‍ തിരച്ചില്‍ നടത്തിയത്. 

തലയിടിച്ച് വീണ വിഷ്ണുവിനെ നാട്ടുകാരും പൊലീസും ചേര്‍ന്ന് കിണറ്റില്‍ നിന്നും പുറത്തെടുത്ത് സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്