ബാലസംഘം മയ്യിൽ ഏരിയാ കമ്മിറ്റി സംഘടിപ്പിക്കുന്ന വേനൽ തുമ്പികൾ 2023 പര്യടനം തുടരുന്നു. മുല്ലക്കൊടിയിലെ 10 ദിവസത്തെ പരിശീലനത്തിന് ശേഷമാണ് പര്യടനം ആരംഭിച്ചത്. നൃത്ത ശില്പം. നാടകങ്ങൾ, ചെറു സ്കിറ്റുകൾ എന്നിവ ഉൾപ്പെടുത്തിയ വിവിധ കലാപരിപാടികളാണ് വേനൽ തുമ്പികൾ അവതരിപ്പിക്കുന്നത്. കൊളച്ചേരി വില്ലേജ് തല പരിപാടി പാട്ടയം അഴീക്കോടൻ സ്മാരക വായനശാല പരിസരത്ത് സമാപിച്ചു
കലാകാരമാർക്ക് ശ്രീധരൻ സംഘമിത്ര, ഇ.പി ജയരാജൻ, പ്രസീത സുരേഷ് ഉപഹാരങ്ങൾ നൽകി. സി. വിജയൻ നന്ദി പറഞ്ഞു.
ധ്രുവ കാർത്തികേയൻ, ധ്രുവ മയ്യിൽ, സാൻവി, ദേവിക, സാനിയ,ധനികസജീവൻ, എലൈന, സപ്ത, രാഗപ്രിയ, വൈഷ്ണവി, ആഷിഷ് അനിൽ, നന്ദിത് കൃഷ്ണ, അലൻരാജ്, ഋതുൽ വിനു, അനുനന്ദ്, അലോക്, കാർത്തിക് എന്നിവർ തുമ്പികളാകുന്നു.
ദേവിക എസ് ദേവ്, സ്വിതിൻ സി, നന്ദകിഷോർ, അഷിൻ. കപ്പള്ളി, അഷിത. മുല്ലക്കൊടി, അവിനാഷ്, ദിൻരാജ്,അഭിഷേക്, അതുൽ. വേളം, ലിയോണ, വിഷ്ണുനാഥ് ദിവാകരൻ, ടി കെ ശശി എന്നിവർ വേനൽ തുമ്പികളെ നയിക്കുന്നു.
Post a Comment