എട്ടേയാർ - കൊളോളം റോഡിന്റെ ശോച്യാവസ്ഥ അടിയന്തിരമായി പരിഹരിക്കണം - SCFWA

ദീർഘനാളായി ദുർഘടമായ യാത്രാ ക്ലേശത്തിൽ ബുദ്ധിമുട്ടുന്ന എട്ടേയാർ - കൊളോളം റോഡിന്റെ പ്രവർത്തനം അടിയന്തിരമായി നടത്തണമെന്നും, വാർധക്യ പെൻഷൻ നിബന്ധനകൾ പുന:പരിശോധിച്ച് ലഘുകരിച്ച് അർഹതപ്പെട്ട മുഴുവൻ പേർക്കും ആനുകൂല്യം ലഭ്യമാക്കണമെന്നും. ബസ്സിലെ സീറ്റ് സംവരണ ഉത്തരവ്, ഓഫീസുകളിൽ ക്യൂ നിബന്ധന ഒഴിവാക്കുന്ന ഉത്തരവുകൾ എന്നിവ കാര്യക്ഷമമായി നടപ്പാക്കണമെന്നും സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫേർ അസോസ്സിയേഷൻ കുറ്റ്യാട്ടൂർ വില്ലേജ് കൺവെൻഷൻ ആവശ്യപ്പെട്ടു. പി.വിജയന്റെ അദ്ധ്യക്ഷതയിൽ രവി നമ്പ്രം (മേഖലാ സെക്രട്ടരി) ഉദ്ഘാടനം ചെയ്തു. പി.കുട്ടികൃഷ്ണൻ , ടി.ആർ ചന്ദ്രൻ , വി. മനോമോഹനൻ മാസ്റ്റർ, സജിത്ത് .വി. എന്നിവർ സംസാരിച്ചു. വി.പി. നാരായണൻ മാസ്റ്റർ സ്വാഗതം പറഞ്ഞു.
div>

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്