സാഹിത്യ പ്രതിഭാ പുരസ്‌കാരം സമര്‍പ്പിച്ചു.
പടം. 13hari4 കെ.വി.കുഞ്ഞിരാമന്‍ മാസ്റ്റര്‍ സ്മാരക പ്രതിഭാ പുരസ്‌കാരം കൃഷ്ണന്‍ നടുവിലത്തിന് സംസ്‌കൃത സര്‍വകലാശാല പ്രാദേശിക കേന്ദ്രം ഡയരക്ടര്‍ പ്രൊഫ. കൊമ്പങ്കുളം വിഷ്ണു നമ്പൂതിരി കൈമാറുന്നു.
മയ്യില്‍: സംസ്‌കൃത ഭാഷ സമൂഹത്തെ കൂട്ടിയിണക്കുന്ന ശക്തിയാണെന്ന് സംസ്‌കൃത സര്‍വകലാശാല പയ്യന്നൂര്‍ പ്രാദേശിക കേന്ദ്രം ഡയരക്ടര്‍ പ്രാഫ. കൊമ്പങ്കുളം വിഷ്ണു നമ്പൂതിരി പറഞ്ഞു. മയ്യില്‍ കെ.വി. കുഞ്ഞിരാമന്‍ മാസ്റ്റര്‍ അനുസ്മരണവും പ്രതിഭാ പുരസ്‌കാര സമര്‍പ്പണ ചടങ്ങും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം. ചെക്ക്യാട്ടുകാവ് സംസ്‌കൃത വിദ്യാലയത്തില്‍ നടന്ന പരിപാടിയില്‍ ട്രസ്റ്റ് പ്രസിഡന്റ് ഒ.എം. മധുസൂദനന്‍ അധ്യക്ഷത വഹിച്ചു. കെ.പി.ദിവാകരന്‍ അനുസ്മരണ പ്രഭാഷണം നടത്തി. കേരള ക്ഷേത്ര കലാ അക്കാദമി സെക്രട്ടറി കൃഷ്ണന്‍ നടുവലത്ത് പുരസ്‌കാരം ഏറ്റുവാങ്ങി. പൂമ്പാറ്റ സൂര്യകാന്തിയോടിങ്ങനെ എന്ന കവിതാ സമാഹാരത്തിനാണ് പുരസ്‌കാരം ലഭിച്ചത്. കെ.പി. കുഞ്ഞിക്കൃഷ്ണന്‍, ഡോ.മലപ്പട്ടം ഗംഗാധരന്‍, ഏക്കോട്ടില്ലം പ്രിയംവദ, ഡോ.ഇടൂഴി ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി, ശ്രീധരന്‍ സംഘമിത്ര, എ.വി.പാര്‍ഥസാരഥി, ഡോ.കെ.രാജഗോപാലന്‍, കെ.ആര്‍ മുരളീകൃഷ്ണന്‍, ഒ.എം.മധൂസൂദനന്‍ എന്നിവര്‍ സംസാരിച്ചു. കവിയരങ്ങ് ഡോ. മുരളീധരന്‍ പട്ടാന്നൂര്‍ ഉദ്ഘാടനം ചെയ്തു. അക്ഷരശ്ലോക സദസ്സും നടത്തി.
Post a Comment