മയ്യില്‍: ആയിരക്കണക്കിന് കുട്ടികള്‍ക്ക് അന്നമൂട്ടിയ കഞ്ഞിയുമ്മ ഓര്‍മയായി. മലപ്പുറത്തു നിന്നെത്തി വാടക വീട്ടില്‍ താമസിച്ച് അഞ്ച് പതിറ്റാണ്ട് കാലം മയ്യില്‍ എല്‍.പി സ്‌കൂളിലെ പാചക തൊഴിലാളിയായിരുന്ന സല്‍മ ഉമ്മയാണ് പീന്നീട് നാട്ടുകാരുടെ കഞ്ഞിയുമ്മയായത്. എല്ലാവരുമായും നല്ല സൗഹൃദം കാത്തു സൂക്ഷിക്കുന്ന സല്‍മ ഉമ്മ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കടുത്ത വിശ്വാസിയായിരുന്നു. റവ ഉപ്പുമാവ് പാചകം ചെയ്ത് കുട്ടികള്‍ക്ക് പാട്ടു പാടി കൊടുത്താണ് വിളമ്പി ഊട്ടിയിരുന്നത്. കഞ്ഞിയുമ്മയെ അവസാനമായി കാണാന്‍ നിരവധി പൂര്‍വ വിദ്യാര്‍ഥികളും പെരുവങ്ങൂരിലെ വീട്ടിലെത്തിയിരുന്നു.
ഭർത്താവ്: സലീo
മക്കൾ: ആരിഫ, ആബിദ
പേരമക്കൾ : മുനീർ, നിസാർ, ഹാരിസ്, ഹാശ്മീർ, സാബിർ ഷഫീക്, ശബാന.
Post a Comment