മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

'വിഷുക്കൂട്' പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു

'വിഷുക്കൂട്' പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു

GHSS പള്ളിക്കുന്നിലെ 2001 SSLC ബാച്ചിന്റെ പൂർവ്വ വിദ്യാർത്ഥി സംഗമം 'വിഷുക്കൂട്' ഇന്ന് രാവിലെ കൈരളിയിൽ വച്ച് നടന്നു. പ്രശസ്ത ഇന്ത്യൻ ഫുട്‌ബോൾ താരം വിനീഷ് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ പൂർവ്വ വിദ്യാർത്ഥി സനൽ സ്വാഗത പ്രഭാഷണം നടത്തി. ഷൈജു, ജിഷ്ണ, സിനി, സനൽ രാജ്, രമ്യ, ശ്രീഷ്മ, സിത്താര, രജുലാൽ, ഷിഖിൽ, ഷൈജ എന്നിവർ ആശംസ അർപ്പിച്ചു. സുബിന്റെ നന്ദി പ്രസംഗത്തോടെ ഔപചാരിക സംഗമം അവസാനിപ്പിച്ചു. വർഷങ്ങൾക്ക് ശേഷം ഒത്തുചേർന്ന കൂട്ടുകാരെ കണ്ട സന്തോഷം ഏവരുടെയും മുഖത്ത് പ്രകടമായിരുന്നു. തുടർന്ന് വിവിധ കലാപരിപാടികളോടെ വീണ്ടും ഒത്തുചേരുമെന്ന ഉറപ്പോടെ എല്ലാവരും പിരിഞ്ഞു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്