സിപിഐ എം കൊളച്ചേരി പഞ്ചായത്ത് ഓഫീസിനുമുന്നിൽ സത്യാഗ്രഹ സമരം സംഘടിപ്പിച്ചു

മയ്യിൽ : വിവിധ ആവശ്യങ്ങളുന്നയിച്ച് സിപിഐ എം നേതൃത്വത്തിൽ കൊളച്ചേരി പഞ്ചായത്ത് ഓഫീസിനുമുന്നിൽ   സത്യാഗ്രഹ സമരം സംഘടിപ്പിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ ഉദ്‌ഘാടനം ചെയ്തു. കൊളച്ചേരി പഞ്ചായത്തിന്റെ കെടുകാര്യസ്ഥതക്കും ഇടതുപക്ഷ അംഗങ്ങളോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കുക, ഗ്രമീണ റോഡുകൾ ഗതാഗത യോഗ്യമാക്കുക, പഞ്ചായത്ത് ശ്മാശാനത്തിന്റെ ശോച്യാവസ്ഥ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സത്യാഗ്രഹ സമരം.
ഏരിയാ കമ്മിറ്റി അംഗം കെ വി പവിത്രൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയേറ്റംഗം ടി കെ ഗോവിന്ദൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ സി ഹരികൃഷ്ണൻ, കെ ചന്ദ്രൻ, ഏരിയാ സെക്രട്ടറി എൻ അനിൽകുമാർ, ഏരിയാ കമ്മിറ്റി അംഗങ്ങളായ എം ദാമോദരൻ, പി വി വത്സൻ, കെ പി രാധ, കെ അനിൽകുമാർ, കെ രാമകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. എം ശ്രീധരൻ സ്വാഗതം പറഞ്ഞു.

സിപിഐ എം കൊളച്ചേരി പഞ്ചായത്ത് ഓഫീസ് സത്യാഗ്രഹ സമരം എം വി ജയരാജൻ ഉദ്‌ഘാടനം ചെയ്യുന്നു.


0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്