മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

വിഷുക്കൈനീട്ടം നൽകലും സൗഹൃദസംഗമവും നടത്തി

വിഷുക്കൈനീട്ടം നൽകലും സൗഹൃദസംഗമവും നടത്തി

കണ്ണൂർ:  അഭയം വെൽഫെയർ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് നിർധനരായവർക്കുള്ള വിഷുക്കൈനീട്ടം നൽകലും സൗഹൃദസംഗമവും നടത്തി. ചിറക്കൽ കോവിലകം വലിയരാജ രാമവർമ്മ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ ഷീബ ചിമ്മിണിയൻ അധ്യക്ഷത വഹിച്ചു. പ്രഭാഷകൻ കെ.എൻ.രാധാകൃഷ്ണൻ മുഖ്യാതിഥിയായിരുന്നു.
ട്രസ്റ്റ് ജനറൽ സെക്രട്ടറി രാജേഷ് പാലങ്ങാട്ട്, ട്രഷറർ ഷാജി ചന്ദ്രോത്ത്, കണ്ണൂർ സംഗീത കലാക്ഷേത്രം സെക്രട്ടറി ഒ.എൻ. രമേശൻ , ട്രസ്റ്റ് വൈസ് ചെയർമാൻ ഡോ. പ്രമീള ജയറാം , സെക്രട്ടറിമാരായ പി.പി. രേഷ്മ, ഷീജ നരിക്കുട്ടി, ടി. വിജയലക്ഷ്മി എന്നിവർ പ്രസംഗിച്ചു.
അഭയം വെൽഫെയർ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന്റെ നിർധനരായവർക്കുള്ള വിഷുക്കൈനീട്ടം നൽകലും സൗഹൃദസംഗമവും ചിറക്കൽ കോവിലകം വലിയരാജ രാമവർമ്മ ഉദ്ഘാടനം ചെയ്യുന്നു.


0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്