Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL കൊളച്ചേരി മിത്ര ചാരിറ്റബിൾ ട്രസ്റ്റ് 'സ്നേഹാദരം' ഒക്ടോബർ 17ന്

കൊളച്ചേരി മിത്ര ചാരിറ്റബിൾ ട്രസ്റ്റ് 'സ്നേഹാദരം' ഒക്ടോബർ 17ന്

കൊളച്ചേരി മിത്ര ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ കൊളച്ചേരി പെരുമലനായി ആചാരപ്പെടുന്ന ടി.വി രാമൻ പണിക്കർക്കും, മെന്റലിസത്തിൽ അറേബ്യൻ വേൾഡ് റെക്കോർഡ് നേടിയ ശ്രീ ഗിരീഷ് പണിക്കർ മേലൂരിനും 2026 ഒക്ടോബർ 17 ശനിയാഴ്ച രാവിലെ 9.30ന് കൊളച്ചേരി ഇ പി കൃഷ്ണ നമ്പ്യാർ സ്മാരക എ എൽ പി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന ചടങ്ങിൽ സ്നേഹാദരം നൽകും. 
ചടങ്ങിൽ മിത്ര ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറി എം പി കുഞ്ഞിരാമൻ മണിക്കർ സ്വാഗതം പറയും. കേരള ഫോക്ക്ലോർ അക്കാദമി ചെയർമാൻ ശ്രീ സുരേഷ് ബാബു എളയാവൂർ ഉദ്ഘാടനം ചെയ്യും. നാടൻ കലാ ഗവേഷകനും, അധ്യാപക അവാർഡ് ജേതാവ് കൂടിയായ ശ്രീ രാധാകൃഷ്ണൻ മാണിക്കോത്ത് മുഖ്യപ്രഭാഷണം നടത്തും. 
ചടങ്ങിൽ കൊളച്ചേരി ഗ്രാമപഞ്ചായത്ത് മെമ്പർ സി പുരുഷോത്തമൻ, കെ രാമകൃഷ്ണൻ മാസ്റ്റർ, ചാത്തമ്പള്ളി വിശകണ്ഠൻ ക്ഷേത്ര പ്രസിഡണ്ട് സി. ഭരതൻ, എം വി ബാലകൃഷ്ണൻ പെരുമലയൻ, വി വി ശ്രീനിവാസൻ മാസ്റ്റർ, ടിവി വത്സൻ എന്നിവർ ആശംസ അർപ്പിച്ച് സംസാരിക്കും. ടി.വി രാമൻ പണിക്കർ, ഗിരീഷ് പണിക്കർ മേലൂർ എന്നിവർ മറുപടി പ്രസംഗം നടത്തും. മിത്ര ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ എം പി രാമകൃഷ്ണൻ നന്ദിയും പ്രകാശിപ്പിക്കും.

0/Post a Comment/Comments

Advertisement