ടി. പി ഗോവിന്ദൻ നമ്പ്യാർ നിര്യാതനായി

തവറൂൽ  പുതിയേടത്തു  തറവാട്ടു കാരണവരും, തവറൂൽ  ചുഴലി  ഭഗവതി ക്ഷേത്രം, പെരുന്തലേരി ചുകന്നമ്മ  മഠം.എന്നിവയുടെ രക്ഷധികാരിയും. തവറൂൽ  എ എൽ പി സ്കൂൾ മാനേജറും  ദീർഘകാലം  അതേ  സ്കൂളിലെ അദ്ധ്യാപകനുമായ ടി പി  ഗോവിന്ദൻ നമ്പ്യാർ (96) നിര്യാതനായി. സ്വാതന്ത്ര്യ ലബ്ധിക്കു മുൻപുതന്നെ അദ്ദേഹം കോൺഗ്രസ് പ്രവർത്തങ്ങളിലും സാമൂഹ്യ രാഷ്ട്രീയ  മണ്ഡലങ്ങളിലും  സജീവമായിരുന്നു. 1960കളിൽ  രൂപീകൃതമായ ചെങ്ങളായി തേനീച്ച വളർത്തൽ സഹകരണ സംഘം സൊസൈറ്റി യുടെ പ്രസിഡൻ്റായും കേരളാ  എലമെന്ററി  സ്കൂൾ  ടീച്ചേഴ്സ് അസോസിയേഷൻ, കേരളാഎയിഡഡ് പ്രൈമറി സ്കൂൾ  ടീച്ചേഴ്സ് യൂണിയൻ,കേരള  എയിഡഡ് സ്കൂൾ  മാനേജർസ് അസോസിയേഷൻ, കേരള സ്റ്റേറ്റ് സർവീസ് പെൻഷനേർസ് അസോസിയേഷൻ, നായർ സർവീസ്  സൊസൈറ്റി, തറൂൽ  ഗാന്ധി സ്മാരക വായനശാല എന്നിവയുടെ നേതൃസ്ഥാനങ്ങളിൽ ദീർഘകാലം ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നു. ഭാര്യ  ശീമതി കെ കെ ജാനകിയമ്മ.
മക്കൾ : കെ.കെ.കാർത്ത്യായനി, കെ.കെ.പങ്കജാക്ഷി, കെ.കെ.ഭാർഗ്ഗവി(Rtd.ഹെഡ്മിസ്ട്രെസ് തവറൂൽ  എ എൽ പി സ്കൂൾ), കെ.കെ.ലളിതകുമാരി(Rtd.ടീച്ചർ കഞ്ഞിരോട് എ യു പി സ്കൂൾ), കെ.കെ.ജയപ്രകാശ്(Rtd.ആർമി ), പരേതനായ  കെ.കെ.അജയകുമാർ.
മരുമക്കൾ : പരേതനായ  കെ. ഭാസ്കരൻ നമ്പ്യാർ( സുബേദാർ മേജർ  ഇന്ത്യൻ ആർമി )വടക്കഞ്ചേരി, ടി പി രാമചന്ദ്രൻ (Rtd.BSF),  പി വി രാമചന്ദ്രൻ (Rtd ടീച്ചർ  കല്യാട് UP സ്കൂൾ), സി എ  ബാലകൃഷ്ണൻ (Rtd.ഹെഡ്മാസ്റ്റർ മാണിയൂർ  സെൻട്രൽ എ എൽ പി സ്കൂൾ), പി ഒ ബിന്ദു ടീച്ചർ  (തവറൂൽ  എൽ പി സ്കൂൾ), എം ഉഷ ഇരിട്ടി 
സഹോദരങ്ങൾ : ടി.പി.പാർവതിയമ്മ, പരേതരായ 
ടി.പി.മാധവിയമ്മ, ടി.പി.രോഹിണിയമ്മ, ടി.പി.നാരായണൻ നമ്പ്യാർ (Rtd.ഹെഡ്മാസ്റ്റർ തവറൂൽ  എൽ പി സ്കൂൾ ), ടി.പി.കല്യാണിയമ്മ, ടി.പി.കുഞ്ഞിരാമൻ നമ്പ്യാർ

  ഇന്ന് (08/04/2023 ശനിയാഴ്ച) ഉച്ചയ്ക്ക് 2 മണി മുതൽ തവറൂലിലെ സ്വവസതിയിൽ പൊതുദർശനത്തിനു വെക്കുന്നതും വൈകുന്നേരം 3.30 മണിക്ക്  പാറക്കാടിയിലുള്ള NSS ശ്മശാനത്തിൽ സംസ്കാരച്ചടങ്ങുകൾ നടത്തുന്നതുമാണ്.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്