ചികിത്സയ്ക്ക്‌ പണം കണ്ടെത്താൻ റോഡരികിൽ ബിരിയാണി വിറ്റ് ഉമ്മയും മകനും

ഒടുവള്ളിത്തട്ട് : ചികിത്സയ്ക്ക് പണം കണ്ടെത്താനായി റോഡരികിൽ ബിരിയാണി വിൽക്കുകയാണ് ഉമ്മയും മകനും. തളിപ്പറമ്പ് കൂർഗ് ബോർഡർ റോഡിൽ ഒടുവള്ളിത്തട്ട് സാമൂഹികാരോഗ്യ കേന്ദ്രത്തിന് സമീപത്താണ് തടിക്കടവ് ഗവ. ഹൈസ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയായ മുഹമ്മദും ഉമ്മ റംലയും ബിരിയാണി പാക്കറ്റുകളുമായി എത്തുന്നത്.

ജനിച്ച് ഒൻപതാംമാസത്തിൽ മുഹമ്മദിന് ഷുഗർനില 500 കടന്നു. പിന്നീട് ഇങ്ങോട്ട് ഓരോദിവസവും അഞ്ച് തവണ ഇൻസുലിൻ നൽകണം. നിർധന കുടുംബത്തിൽപ്പെട്ട ഇവർക്ക് ഇൻസുലിൻ പമ്പ് വാങ്ങിക്കുവാനുള്ള സാമ്പത്തികശേഷിയില്ല. സർക്കാരിൽ അപേക്ഷ സമർപ്പിച്ചിട്ടുണ്ടെങ്കിലും അതിനും കടമ്പകൾ ഏറെയാണ്

നേരത്തെ വീട്ടിൽ പലഹാരങ്ങൾ ഉണ്ടാക്കി വിറ്റാണ് ദൈനംദിന ചെലവുകൾ കണ്ടെത്തിയിരുന്നത്. ഭർത്താവ് മുസ്തഫയ്ക്ക് അപകടത്തിൽ പരിക്കേറ്റതോടെ ഈ വരുമാനം പോരാതെവന്നു. 

തുടർന്നാണ് റംല ബിരിയാണി കച്ചവടത്തിലേക്ക് തിരിഞ്ഞത്. ഒരുമാസം കാൽലക്ഷത്തോളം രൂപ മരുന്നിന് തന്നെ ഈ കുടുംബത്തിന് കണ്ടത്തേണ്ടതുണ്ട്. ഇത്രയും തുക ഇവർക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. പഠിച്ച് ഒരു ഡോക്ടറാകണമെന്നാണ് കുഞ്ഞുമുഹമ്മദിന്റെ ആഗ്രഹം.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്