കയരളം മഠം ശ്രീ കൃഷ്ണക്ഷേത്രത്തിന്റെ ജീർണ്ണാവസ്ഥ പരിഹരിക്കുന്നതിന് പുനരുദ്ധാരണ കമ്മറ്റി രൂപീകരിച്ചു

കയരളം : തളിപ്പറമ്പ് ടി. ടി. കെ. ദേവസ്വം ഉപക്ഷേത്രമായ കയരളം മഠം ശ്രീ കൃഷ്ണക്ഷേത്രത്തിന്റെ ജീർണ്ണാവസ്ഥ പരിഹരിക്കുന്നതിന്ന് നാട്ടുകാരുടെ വിപുലമായ യോഗം ചേർന്ന് പുനരുദ്ധാരണ കമ്മറ്റി രൂപീകരിച്ചു.
എക്‌സിക്യുട്ടീവ് ഓഫീസർ എം. നാരായണൻ സ്വാഗതം പറഞ്ഞു. വാർഡ്‌ മെമ്പർ എം. രവി മാസ്റ്റർ അധ്യക്ഷനായി. ടി. ടി. കെ. ദേവസ്വം പ്രസിഡണ്ട് ശ്രീ. കെ. പി. നാരായണൻ നമ്പൂതിരി ക്ഷേത്ര നവീകരണം സംബന്ധിച്ച് വിശദീകരിച്ചു.ശ്രീ. കെ. പ്രഭാകരൻ, ട്രസ്റ്റി മെമ്പർമാരായ ശ്രീ. കെ. വി. കൃഷ്ണൻ, പി. ഗോപിനാഥ് തുടങ്ങിയവർ സംസാരിച്ചു. കെ. കെ. സോമൻ നന്ദി പറഞ്ഞു. ചർച്ചകൾക്ക് ശേഷം മാടമന ഇല്ലത്ത് നാരായണൻ നമ്പൂതിരി, എം. കെ വേണുഗോപാലൻ, കെ. സി.രാജൻ മാസ്റ്റർ, എം. മോഹനൻ, യു. രവീന്ദ്രൻ, സി. പവിത്രൻ, സി. വി. ഭാസ്കരൻ എന്നിവരെ മുഖ്യ രക്ഷാധികാരികളായും
ശ്രീ. ടി. ആർ. ഗോവിന്ദൻ ( പ്രസിഡണ്ട് ), വി. എം. വിജയൻ നമ്പീശൻ ( വൈസ് പ്രസിഡണ്ട് ), കെ. കെ. സോമൻ ( സെക്രട്ടറി ), എ. ഹരീഷ് ( ജോയിന്റ് സെക്രട്ടറി ), എം. നാരായണൻ എക്‌സി. ഓഫീസർ ( ട്രഷറർ ) എന്നിവർ ഭാരവാഹികളായി 18 അംഗ എക്‌സിക്യുട്ടീവിനെയും തിരഞ്ഞെടുത്തു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്