മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

വിളിക്കുന്നുണ്ട്‌, വായനയുടെ മധ്യവേനലവധിക്കാലം

വിളിക്കുന്നുണ്ട്‌, വായനയുടെ മധ്യവേനലവധിക്കാലം

മയ്യിൽ: വായനയുടെ ആനന്ദങ്ങളിലേക്ക്‌ കുട്ടികളെ വരവേൽക്കാൻ അവധിക്കാല വായനശാലയുടെ വാതിലുകൾ തുറന്നു. തായംപൊയിൽ സഫ്‌ദർ ഹാഷ്‌മി സ്‌മാരക ഗ്രന്ഥാലയത്തിലെ സഫ്‌ദർ ബാലവേദിയാണ്‌ മധ്യവേനലവധിയിൽ  വായനയുടെ പൂക്കാലമൊരുക്കാൻ അവധിക്കാല വായനശാല തുറന്നത്‌. കഥകളും പാട്ടും പഴഞ്ചൊല്ലും ശാസ്‌ത്രവും കളികളും നിറഞ്ഞ പുസ്‌തകലോകം കുട്ടികൾക്കായി വായനയ്‌ക്ക്‌ ലഭ്യതമാക്കും.
100 പുസ്‌തകങ്ങളുടെ വായനപൂർത്തിയാക്കി വായനശാകുറിപ്പുകൾ സമർപ്പിക്കുന്നവർക്ക്‌ വിസ്‌മയ വാട്ടർതീം പാർക്കിൽ ഒരു ദിവസം ചെലവഴിക്കാൻ അവസരമുണ്ട്‌. എൽപി തലം മുതൽ ഹയർസെക്കൻഡറി വരെ ഓരോരോ വിഭാഗത്തിലേയും മികച്ച വായനക്കാർക്ക്‌ സമ്മാനവുമുണ്ട്‌. 55 ദിവസങ്ങളിൽ വായനാചാലഞ്ച്‌ പൂർത്തിയാകും. സൗജന്യമായി അംഗത്വവും നൽകും.
 ലൈബ്രറിയിലെ 15,000 പുസ്‌തകങ്ങളിൽ നിന്ന്‌ ഇഷ്ടമുള്ള പത്ത്‌ പുസ്‌തകങ്ങൾ വീതം ഓരോതവണയും തെരഞ്ഞെടുക്കാം. ഗൂഗിൾ ഫോം പൂരിപ്പിച്ച്‌ മത്സരത്തിന്‌ രജിസ്‌റ്റർ ചെയ്യാം. വായനാവിളംബരത്തോടെ രാധാകൃഷ്‌ണൻ മാണിക്കോത്ത്‌ വായനാചാലഞ്ച്‌ ഉദ്‌ഘാടനം ചെയ്‌തു. കെ വൈശാഖ്‌ സംസാരിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്