ശ്രീ ശങ്കര ജയന്തി ആഘോഷിച്ചു

കണ്ണൂർ: വൈശാഖമാസത്തിലെ ശുക്ലപക്ഷപഞ്ചമി തിഥി ആദിശങ്കരന്റെ ജന്മദിനം ശ്രീ ശങ്കര ജയന്തി, കണ്ണൂരിൽ വിപുലമായി ആഘോഷിച്ചു. കണ്ണൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ശ്രീ ശങ്കരാ ആധ്യാത്മിക പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിലാണ് ശങ്കര ജയന്തി ദിനാഘോഷം നടന്നത്. ദീപപ്രോജ്വലനം, പുഷ്പാർച്ചന, പ്രഭാഷണം, സംഗീതാർച്ചന, തിരുവാതിരക്കളി എന്നിവ ജയന്തി ദിനാഘോഷത്തിന്റെ ഭാഗമായി നടന്നു. ശ്രീ ശങ്കരാ ആധ്യാത്മിക പഠന ഗവേഷണ കേന്ദ്രം ചെയർമാൻ കെ എൻ രാധാകൃഷ്ണൻ മാസ്റ്റർ ദീപം തെളിയിച്ചു. ജഗദ്‌ ഗുരു ശങ്കരനും ശങ്കര ദർശനവും എന്ന വിഷയത്തിൽ അദ്ദേഹം പ്രഭാഷണം നടത്തി. ശ്രീ ശങ്കര ആധ്യാത്മിക പഠന ഗവേഷണ കേന്ദ്രം ട്രഷറർ ഡോ. എം വി മുകുന്ദൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ശിവദാസൻ കരിപ്പാൽ സ്വാഗതം പറഞ്ഞു.
കെ വി മുരളി മോഹനൻ,എം എം ജയചന്ദ്രവാര്യർ നടുവനാട്,ഇവിജി നമ്പ്യാർ, ഇ ബാബു, സുലോചന നമ്പ്യാർ മാഹി, കെ കെ ബിജേഷ്, ജോഫിൻ ജെയിംസ്, ടികെ വസന്ത,രമ ജി നമ്പ്യാർ, ഇ പി രത്നാകരൻ, ടി വിജയൻ നമ്പ്യാർ തുടങ്ങിയവർ പ്രസംഗിച്ചു. മധു നമ്പ്യാർ മാതമംഗലം നന്ദി പറഞ്ഞു. പ്രശസ്ത സംഗീതജ്ഞൻ എടയാർ ശങ്കരൻ നമ്പൂതിരിയുടെയും ആയുശ്രീ വാര്യരുടെയും സംഗീതാർച്ചനയുണ്ടായിരുന്നു. ശ്രീലത വാര്യരുടെ നേതൃത്വത്തിൽ തിരുവാതിരക്കളി അരങ്ങേറി. രമ ജി നമ്പ്യാർ മംഗള ഗാനം ആലപിച്ചു. സനാതന ധർമ്മത്തെ അടിസ്ഥാനമാക്കി ആർഷഭാരത സംസ്കാരവും മൂല്യങ്ങളും ദർശനങ്ങളും പുതുതലമുറയെ പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ശ്രീ ശങ്കരാ ആദ്യാത്മിക പഠന ഗവേഷണ കേന്ദ്രം പ്രവർത്തിക്കുന്നത്.
ശ്രീ ശങ്കര ജയന്തി ആഘോഷം കണ്ണൂരിൽ ശങ്കര പഠന ഗവേഷണ കേന്ദ്രം ചെയർമാൻ കെ.എൻ രാധാകൃഷ്ണൻ മാസ്റ്റർ ഉൽഘാടനം ചെയ്യുന്നു


0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്