കാർഷിക ബാങ്ക് മയ്യിൽ ബ്രാഞ്ച് ഉത്ഘാടനം ചെയ്തു

മയ്യിൽ : തളിപ്പറമ്പ് കാർഷിക ഗ്രാമവികസന ബാങ്കിന്റെ നവീകരിച്ച മയ്യിൽ ശാഖയുടെ ഉത്ഘാടനം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി. പി. ദിവ്യ നിർവഹിച്ചു . ബാങ്ക് പ്രസിഡണ്ട് എം. കരുണാകരൻ അധ്യക്ഷത വഹിച്ചു. സഹകരണ റിസ്ക് ഫണ്ട് പദ്ധതിയിൽ നിന്നും ലഭിച്ച 29 ലക്ഷം രൂപയുടെ ധനസഹായം ബാങ്ക് മെമ്പർമാരുടെ അവകാശികൾക്ക് നൽകി ഹാൻവീവ് ചെയർമാൻ ടി. കെ. ഗോവിന്ദൻ മാസ്റ്റർ നിർവഹിച്ചു. പ്രതിമാസ സമ്പാദ്യ പദ്ധതിയുടെ ഉദ്ഘാടനം മയ്യിൽ പഞ്ചായത്ത് പ്രസിഡണ്ട് എം.വി. അജിത നിർവഹിച്ചു. അസിസ്റ്റന്റ് രജിസ്ട്രാർമാരായ പി. പി. സുനിലൻ, എൻ. വത്സലൻ,  ബാങ്ക് റീജിയണൽ മാനേജർ വി. ശ്രീകല, എൻ. കെ. രാജൻ, കെ. പി. ശശിധരൻ, ടി. വി. അസ്സൈനാർ, കെ. വി. ഗോപിനാഥ്, ബേബി സുനാഗർ, കെ. സി. രാമചന്ദ്രൻ, പി. പി. വിനോദ്കുമാർ, കെ. പി. കുമാരൻ, പി. വി. ചന്ദ്രമതി, ഇ. എം. സുരേഷ് ബാബു എന്നിവർ ആശംസകൾ നേർന്നു പ്രസംഗിച്ചു.
ബാങ്ക് ഡയറക്ടർ എൻ. അനിൽകുമാർ സ്വാഗതവും സെക്രട്ടറി എം. സുരേഷ് നന്ദിയും പറഞ്ഞു.


0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്