പരീക്ഷകൾ സമയബന്ധിതമായി നടത്തി ഫലപ്രഖ്യാപനം നടത്തണം; പാരലൽ കോളേജ് അസോസിയേഷൻ

കണ്ണൂർ: ഡിഗ്രി മൂന്നാം വർഷ വിദ്യാർഥികളുടെ ആറാം സെമസ്റ്റർ പരീക്ഷകൾ നടത്തി ഫലപ്രഖ്യാപനം ഉടൻ നടത്തണമെന്ന് പാരലൽ കോളേജ് അസോസിയേഷൻ കണ്ണൂർ, കാസർഗോഡ്,വയനാട് ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു. മൂന്നാം വർഷ വിദ്യാർഥികളുടെ 3, 4, 5 സെമസ്റ്റർ പരീക്ഷകൾ കഴിഞ്ഞ് മാസങ്ങളായിട്ടും ഫലപ്രഖ്യാപനം നടത്താത്ത യൂണിവേഴ്സിറ്റി നടപടിയിൽ വിദ്യാർഥികൾ കടുത്ത ആശങ്കയിലാണ്.

ഇത് വിദ്യാർഥികളുടെ ഉപരി പഠന സാധ്യത കളെ പ്രതികൂലമായി ബാധിക്കും. രണ്ടാം വർഷ വിദ്യാർഥികളുടെ മൂന്നും, നാലും സെമസ്റ്റർ പരീക്ഷകൾ ഇനിയും നടന്നിട്ടില്ല. ഈ വിഷയങ്ങൾ മുൻ നിർത്തി പരീക്ഷാ കൺട്രോളർ ബി. മുഹമ്മദ് ഇസ്മയിൽ , ഡയറക്ടർ കെ അബ്ദുൾ മജീദ് എന്നിവരുമായി അസോസിയേഷൻ ഭാരവാഹികളായ കെ എൻ രാധാകൃഷ്ണൻ, പി ലക്ഷ്മണൻ, കെ വി ബാബു ഹരിദാസ് എന്നിവർ ചർച്ച നടത്തി.

പരീക്ഷകൾ സമയബന്ധിതമായി നടത്തുവാനുള്ള നിവേദനം പാരലൽ കോളേജ് അസോസിയേഷൻ പ്രസിഡണ്ട് കെ എൻ രാധാകൃഷ്ണൻ പരീക്ഷാ കൺട്രോളർ ബി മുഹമ്മദ്  ഇസ്മയിലിനു നൽകുന്നു


0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്